Thursday , 4 June 2020
News Updates

ചാന്‍സ് ചോദിച്ച് പട്ടണപ്രവേശത്തിലെ നടി; കഥാപാത്രത്തെ സൃഷ്ടിച്ച് ‘ക’യുടെ അണിയറപ്രവര്‍ത്തകര്‍; നീരജ് മാധവിന്റെ പോസ്റ്റ് വൈറല്‍

കൊച്ചി: ‘ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ ചേട്ടാ’ എന്ന പട്ടണപ്രവേശം സിനിമയിലെ സംഭാഷണം മലയാളികള്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല. എന്നാല്‍ ആ ഡയലോഗ് പറഞ്ഞ വ്യക്തിയെ നാം ഒരുപക്ഷേ മറന്നിട്ടുണ്ടാകും!. മലയാളി ഒരുപാട് ചിരിപ്പിച്ച വേലക്കാരി ആളൂര്‍ എല്‍സിയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന നടന്‍ നീരജ് മാധവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രം ‘ക’ യിലൂടെ ആളൂര്‍ എല്‍.സി വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചുവരുമെന്ന് നീരജ് വ്യക്തമാക്കുന്നു.

ട്രോളന്മാര്‍ മുഴുവന്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ഫ്‌ളെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകന്‍ രജീഷ് ലാലും പ്രൊഡ്യൂസര്‍ ശ്രീജിത്തും ചേര്‍ന്നു റൈറ്റേഴ്‌സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എല്‍സി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയുണ്ടാക്കിയെന്നും നീരജ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവര്‍ക്കും ഓര്‍മ കാണുമല്ലോ അല്ലേ…??? ‘ചേട്ടന്‍ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂര്‍ എല്‍സി.

ട്രോളന്മാര്‍ മുഴുവന്‍ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്‌റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടര്‍ ഫ്‌ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകന്‍ രജീഷ് ലാലും പ്രൊഡ്യൂസര്‍ ശ്രീജിത്തും ചേര്‍ന്നു റൈറ്റേഴ്‌സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എല്‍സി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി.

ഇന്നു ചേച്ചി വീണ്ടും സെറ്റില്‍ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വര്‍ഷം മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതല്‍ ഇവിടെ അരിസ്റ്റോ ജംക്ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയില്ല. ഇന്നു ‘ക’യില്‍ ഒരു വേഷം നല്‍കാമെന്ന് നേരിട്ട് പറയുമ്പോള്‍ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാന്‍ കണ്ടു.എല്‍സി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

#പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ…??? ‘ചേട്ടൻ ആരെയെങ്കിലും ലൗ…

Posted by Neeraj Madhav on Saturday, March 2, 2019

DONT MISS