മോഹന്‍ലാലും നാദിയ മൊയ്തുവും ഒന്നിക്കുന്ന നീരാളി ജൂണിലെത്തും; ടീസര്‍ കാണാം

അജോയ് വര്മ്മ സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം നീരാളിയുടെ ടീസര് പുറത്തിറങ്ങി. ചിത്രീകരണം പൂര്ത്തിയാക്കിയ നീരാളി അവസാനഘട്ട മിനുക്കു പണികളിലാണ്. ജൂണ് 14ന് ചിത്രം പ്രക്ഷകര്ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. നാദിയാ മൊയ്തുവാണ് നീരാളിയില് മോഹന്ലാലിന്റെ നായികയായി എത്തുക. ത്രില്ലര് സ്വഭാവമുള്ള ചിത്രം പ്രേക്ഷകപ്രീതി നേടുമെന്നാണ് കരുതുന്നത്.
 | 

മോഹന്‍ലാലും നാദിയ മൊയ്തുവും ഒന്നിക്കുന്ന നീരാളി ജൂണിലെത്തും; ടീസര്‍ കാണാം

കൊച്ചി: അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രീകരണം പൂര്‍ത്തിയാക്കിയ നീരാളി അവസാനഘട്ട മിനുക്കു പണികളിലാണ്. ജൂണ്‍ 14ന് ചിത്രം പ്രക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. നാദിയാ മൊയ്തുവാണ് നീരാളിയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുക. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം പ്രേക്ഷകപ്രീതി നേടുമെന്നാണ് കരുതുന്നത്.

സിനിമയുടെ ഫെയ്സ്ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന ട്രെയിലര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം നാദിയാ മൊയ്തുവും ലാലും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്.

ടീസര്‍ കാണാം.