500 കോടി ബജറ്റില്‍ ബാഹുബലിയുടെ മൂന്നാം പതിപ്പ് വരുന്നു; ഇത്തവണ ശിവകാമിയുടെ കഥ

ഇന്ത്യന് സിനിമയില് വമ്പന് ബജറ്റ് ചിത്രങ്ങളിലൊന്നായ ബാഹുബലിയുടെ മൂന്നാം പതിപ്പ് വരുന്നു. വിഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ നെറ്റ്ഫ്ളിക്സിലാണ് സിനിമ റിലീസ് ചെയ്യുക. മൂന്ന് പരമ്പരകളായിട്ടായിരിക്കും പ്രേക്ഷകര് കാത്തിരിക്കുന്ന ചിത്രം വീണ്ടുമെത്തുക. ആനന്ദ് നീലകണ്ഠന്റെ നോവലായ ദ റൈസ് ഓഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോര് ദ ബിഗിനിങ് ഒരുക്കുന്നത്.
 | 

500 കോടി ബജറ്റില്‍ ബാഹുബലിയുടെ മൂന്നാം പതിപ്പ് വരുന്നു; ഇത്തവണ ശിവകാമിയുടെ കഥ

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ ബജറ്റ് ചിത്രങ്ങളിലൊന്നായ ബാഹുബലിയുടെ മൂന്നാം പതിപ്പ് വരുന്നു. വിഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ നെറ്റ്ഫ്‌ളിക്‌സിലാണ് സിനിമ റിലീസ് ചെയ്യുക. മൂന്ന് പരമ്പരകളായിട്ടായിരിക്കും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം വീണ്ടുമെത്തുക. ആനന്ദ് നീലകണ്ഠന്റെ നോവലായ ദ റൈസ് ഓഫ് ശിവകാമിയെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോര്‍ ദ ബിഗിനിങ് ഒരുക്കുന്നത്.

ദേവ കട്ട, പ്രവീണ്‍ സതാരു തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെബ് സീരിസിന് 500 കോടിയോളം രൂപ ചെലവ് വകരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ പുറത്തുവന്നിരിക്കുന്ന കഥകളില്‍ നിന്നും വ്യത്യസ്ഥമായി ശിവകാമിയുടെ ജീവതവുമായി കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്ന കഥയായിരിക്കും ബാഹുബലി-3.

ആനന്ദ് നീലകണ്ഠന്റെ വരാനിരിക്കുന്ന നോവലിന്റെ ആദ്യ ഭാഗങ്ങളായിരിക്കും രണ്ട് സീസണുകളിലൊരുക്കുക. ഒരു മണിക്കൂര്‍ വിതമുള്ള എട്ട് ഭാഗങ്ങളായിരിക്കും ഒരോ സീസണും. കഥാപാത്രങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.