‘ഒരു കാറ്റില്‍ ഒരു പായ് കപ്പലിലെ’ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

പി വിജയകുമാര് സംവിധാനം നിര്വഹിക്കുന്ന ഒരു കാറ്റില് ഒരു പായ് കപ്പലിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്മ്മയുടെ വരികള്ക്ക് ഈണം നല്കിയിരിക്കുന്നത് ബിജിപാലാണ്. മൈഥിലിയും ഷൈന് ടോം ചാക്കോയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഉടന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ശ്യാം പിഎസാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. പ്രിയനന്ദനന് സംവിധാനം ചെയ്ത പാതിരാക്കാലത്തിനു ശേഷം മൈഥിലി മുഖ്യ വേഷത്തില് എത്തുന്ന ചിത്രമാണിത്.
 | 

‘ഒരു കാറ്റില്‍ ഒരു പായ് കപ്പലിലെ’ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: പി വിജയകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഒരു കാറ്റില്‍ ഒരു പായ് കപ്പലിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. മൈഥിലിയും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ശ്യാം പിഎസാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാക്കാലത്തിനു ശേഷം മൈഥിലി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.

ഗാനം റിലീസ് ചെയ്ത് ബിജിപാൽ ഫെയിസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം.

നീലക്കായല്‍: സംവിധായകന്‍ വിജയകുമാറുമായുള്ള ചര്‍ച്ചയില്‍ ആലപ്പുഴയെക്കുറിച്ചുള്ള ഒരു പാട്ടു വേണമെന്നു തീരുമാനിച്ചു. ഇതിനു മുമ്പ് തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ ഇടങ്ങളെ പറ്റി പാട്ടുകള്‍ ചെയ്‌തെങ്കിലും ഇതെങ്ങനെ വ്യത്യസ്തവും രസകരവും ആക്കാമെന്ന് ചിന്തിച്ചു. ഒരു ഇറ്റാലിയന്‍ യുവതിയുടെ ഡയറിത്താളുകളിലൂടെ കിഴക്കിന്റെ വെനീസില്‍ നടക്കുന്ന മധുര പ്രണയകഥ പറയുന്ന ചിത്രമാകയാല്‍ ഇറ്റാലിയന്‍ സംഗീതത്തിന്റെ രുചി പാട്ടിനു കൊടുക്കാമെന്ന് കരുതി. ‘കിഴക്കെത്തിടും വെനീസിലെ പെണ്ണായ് തോന്നും, അഴിച്ചിട്ടൊരീ കയര്‍ കെട്ടുകള്‍ അവളുടെ തനിച്ചെമ്പന്‍മുടി’ എന്ന് സന്തോഷ് വര്‍മ്മ എഴുതിയപ്പോള്‍ അത് കൃത്യമായി.
കേള്‍ക്കുമല്ലോ

വീഡിയോ കാണാം.