‘പാവം പോത്തായതിനാല്‍ ചത്തില്ലെന്ന്’ ടൊവീനോ; കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ കാണാം

മിക്ക നടന്മാരും ഡ്യൂപ്പകളെ വെച്ചാണ് അപകടകരമായ സീനുകളൊക്കെ അഭിനയിക്കുന്നത്. എന്നാല് ടൊവിനോയുടെ കാര്യത്തില് ചെറിയ വ്യത്യാസങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ചിത്രം കുപ്രസിദ്ധ പയ്യനിലെ മേക്കിംഗ് വീഡിയോ. പോത്തിന്റെ കൊമ്പില് പിടിച്ചുള്ള സാഹസികമായ രംഗത്തില് ഡ്യൂപ്പിനെ ഉപയോഗിക്കാതെ അദ്ദേഹം തന്നെയാണ് അഭിനയിക്കുന്നത്. പോത്തിന് പിന്നാലെ ഓടി കൊമ്പില് പിടിച്ച് മുന്നോട് ചാടുന്നതാണ് രംഗം.
 | 

‘പാവം പോത്തായതിനാല്‍ ചത്തില്ലെന്ന്’ ടൊവീനോ; കുപ്രസിദ്ധ പയ്യന്റെ മേക്കിംഗ് വീഡിയോ കാണാം

കൊച്ചി: മിക്ക നടന്മാരും ഡ്യൂപ്പകളെ വെച്ചാണ് അപകടകരമായ സീനുകളൊക്കെ അഭിനയിക്കുന്നത്. എന്നാല്‍ ടൊവിനോയുടെ കാര്യത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ചിത്രം കുപ്രസിദ്ധ പയ്യനിലെ മേക്കിംഗ് വീഡിയോ. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അദ്ദേഹം തന്നെയാണ് അഭിനയിക്കുന്നത്. പോത്തിന് പിന്നാലെ ഓടി കൊമ്പില്‍ പിടിച്ച് മുന്നോട് ചാടുന്നതാണ് രംഗം.

ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന രസകരമായ അടിക്കുറിപ്പോടെ ടൊവീനോ തന്നെയാണ് മേക്കിംഗ് വീഡിയോ ഷെയര്‍ ചെയ്തതത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 9നാണ് റിലീസിന് ചെയ്യും. ചിത്രത്തില്‍ അനു സിത്താരയാണ് ടൊവീനോയുടെ നായിക. നിമിഷ സജയന്‍, നെടുമുടി വേണു, ശ്വതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വീഡിയോ കാണം.

https://www.facebook.com/ActorTovinoThomas/videos/328948631266142/