രജനികാന്ത് ചിത്രം പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജ്

തമിഴ് സൂപ്പര് സ്റ്റാര് രജനികാന്ത്, കാര്ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പേട്ടയുടെ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡന്ഷന്സ്. നടന് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സ് വിതരണത്തിനെത്തിക്കുന്ന ആദ്യ ചിത്രവും ഇത് തന്നെയായിരിക്കും. ഒരിടവേളയ്ക്ക് ശേഷം നടി സിമ്രാന് തിരശീലയിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് പേട്ട. ചിത്രത്തില് മാസ് ലുക്കിലാണ് രജനി എത്തുന്നത്. ആക്ഷന് പ്രധാന്യം നല്കുന്ന ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും.
 | 
രജനികാന്ത് ചിത്രം പേട്ട കേരളത്തില്‍ വിതരണം ചെയ്യുന്നത് പൃഥ്വിരാജ്

കൊച്ചി: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പേട്ടയുടെ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡന്‍ഷന്‍സ്. നടന്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണത്തിനെത്തിക്കുന്ന ആദ്യ ചിത്രവും ഇത് തന്നെയായിരിക്കും. ഒരിടവേളയ്ക്ക് ശേഷം നടി സിമ്രാന്‍ തിരശീലയിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് പേട്ട. ചിത്രത്തില്‍ മാസ് ലുക്കിലാണ് രജനി എത്തുന്നത്. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രം ജനുവരി 10ന് റിലീസ് ചെയ്യും.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍ പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200ല്‍ പരം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫര്‍ അവസാന ഷൂട്ടിംഗ് ജോലികളിലാണെന്നും പൃഥ്വിരാജ് ഫെയിസ്ബുക്ക് ലൈവില്‍ അറിയിച്ചു.

പേട്ടയില്‍ കാളിയെന്ന കഥാപാത്രമായാണ് രജനി എത്തുന്നത്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. കൂടാതെ മലയാളത്തില്‍ നിന്നും മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.