‘കാളി’യായി തകര്‍ത്ത് രജനികാന്ത്; ‘പേട്ട’യുടെ ട്രെയിലര്‍ കാണാം

തമിഴ് സൂപ്പര് സ്റ്റാര് രജനികാന്ത്, കാര്ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പേട്ടയുടെ ട്രെയിലര് പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം നടി സിമ്രാന് തിരശീലയിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് പേട്ട. ചിത്രത്തില് മാസ് ലുക്കിലാണ് രജനി എത്തുന്നത്. ആക്ഷന് പ്രധാന്യം നല്കുന്ന ചിത്രം ജനുവരി 10 റിലീസ് ചെയ്യും. ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ ട്രെയിലര് ഇതിനോടകം 20 ലക്ഷത്തിലധികം പേരാണ് കണ്ടത്.
 | 
‘കാളി’യായി തകര്‍ത്ത് രജനികാന്ത്; ‘പേട്ട’യുടെ ട്രെയിലര്‍ കാണാം

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം നടി സിമ്രാന്‍ തിരശീലയിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് പേട്ട. ചിത്രത്തില്‍ മാസ് ലുക്കിലാണ് രജനി എത്തുന്നത്. ആക്ഷന്‍ പ്രധാന്യം നല്‍കുന്ന ചിത്രം ജനുവരി 10 റിലീസ് ചെയ്യും. ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം 20 ലക്ഷത്തിലധികം പേരാണ് കണ്ടത്.

ചിത്രത്തിൽ കാളിയെന്ന കഥാപാത്രമായാണ് രജനി എത്തുന്നത്.  വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍. നവാസുദ്ദീന്‍ സിദ്ദീഖി, തൃഷ, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി രജനി രംഗത്ത് വന്നിരുന്നു.

ട്രെയിലര്‍ കാണാം