‘വാക്ക് പാലിച്ചിരിക്കും’; ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പൂനം പാണ്ഡെയുടെ പുതിയ വീഡിയോ

മുംബൈ: ഇന്ത്യയുടെ ലോകകപ്പിലെ മുന്നേറ്റത്തിന് പിന്നാലെ പുതിയ വീഡിയോ പുറത്തുവിട്ട് മോഡലും നടിയുമായി പൂനം പാണ്ഡെ. വാക്കുപാലിക്കുമെന്ന അടിക്കുറിപ്പോടെയാണ് പുതിയ വീഡിയോ. വിന്ഡീസിനെതിരായ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് പൂനം വീഡിയോ പുറത്തുവിട്ടത്. ഇന്ത്യ ലോകകപ്പ് നേടിയ 2011ല് നഗ്നയായി മൈതാനത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ആരാധികയാണ് പൂനം. ഇത്തവണയും ഉദ്ദേശ്യം സമാനമാണെന്നാണ് പൂനം വീഡിയോയിലൂടെ തെളിയിക്കുന്നതെന്നാണ് സോഷ്യല് മീഡിയ പറയുന്നത്. അതേസമയം എന്ത് വാക്കാണ് പാലിക്കുകയെന്ന് വ്യക്തമാക്കാന് പൂനം തയ്യാറായിട്ടില്ല. സോഷ്യല് മീഡിയയില് സ്റ്റാറായ പൂനം ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങള്
 | 
‘വാക്ക് പാലിച്ചിരിക്കും’; ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പൂനം പാണ്ഡെയുടെ പുതിയ വീഡിയോ

മുംബൈ: ഇന്ത്യയുടെ ലോകകപ്പിലെ മുന്നേറ്റത്തിന് പിന്നാലെ പുതിയ വീഡിയോ പുറത്തുവിട്ട് മോഡലും നടിയുമായി പൂനം പാണ്ഡെ. വാക്കുപാലിക്കുമെന്ന അടിക്കുറിപ്പോടെയാണ് പുതിയ വീഡിയോ. വിന്‍ഡീസിനെതിരായ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് പൂനം വീഡിയോ പുറത്തുവിട്ടത്. ഇന്ത്യ ലോകകപ്പ് നേടിയ 2011ല്‍ നഗ്‌നയായി മൈതാനത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ആരാധികയാണ് പൂനം. ഇത്തവണയും ഉദ്ദേശ്യം സമാനമാണെന്നാണ് പൂനം വീഡിയോയിലൂടെ തെളിയിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം എന്ത് വാക്കാണ് പാലിക്കുകയെന്ന് വ്യക്തമാക്കാന്‍ പൂനം തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായ പൂനം ഇന്ത്യയുടെ ക്രിക്കറ്റ് വിജയങ്ങള്‍ ആഘോഷിക്കുന്നത് ടോപ്‌ലെസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തുകൊണ്ടാണ്. ഇത്തരം നിരവധി അര്‍ധനഗ്ന ചിത്രങ്ങള്‍ പൂനം ഇതിനോടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഇത്തവണ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയപ്പോഴും സമാന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആദ്യ മത്സരത്തിന് ശേഷം ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു പൂനം ചിത്രം പോസ്റ്റ് ചെയ്തത്.

നേരത്തേ അഭിനന്ദനെ കളിയാക്കിയ പാക് മാധ്യമത്തിന് ബ്രാ അഴിച്ചു നല്‍കി താരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡി-കപ്പ് സമ്മാനമായി നല്‍കിയ പൂനത്തിന്റെ വീഡിയോ വൈറലായിരുന്നു. ”പാകിസ്ഥാനികളേ, വാര്‍ ഹീറോയെ ഇത്തരത്തില്‍ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്” എന്നായിരുന്നു പൂനത്തിന്റെ മറുപടി.

വീഡിയോ കാണാം

 

View this post on Instagram

 

I will keep my Promise. #indvswestindies #cwc2019

A post shared by Poonam Pandey (@ipoonampandey) on