വൈറസിലൂടെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടുമെത്തുന്നു; രണ്ടാം വരവ് 17 വര്‍ഷങ്ങള്‍ക്കു ശേഷം

17 വര്ഷങ്ങള്ക്കു ശേഷം ബിഗ് സ്ക്രീനിലെത്തുന്ന പൂര്ണിമയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയിസ്ബുക്കില് കുറിച്ചു.
 | 
വൈറസിലൂടെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടുമെത്തുന്നു; രണ്ടാം വരവ് 17 വര്‍ഷങ്ങള്‍ക്കു ശേഷം

കൊച്ചി: നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് തിരശീലയിലേക്ക് മടങ്ങിവരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലൂടെയാണ് പൂര്‍ണിമ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറുടെ റോളിലാവും പൂര്‍ണിമ എത്തുക. പൂര്‍ണിമയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ആശംസകളുമായി നടനും ഭര്‍ത്താവുമായ ഇന്ദ്രജിത്ത് രംഗത്ത് വന്നിരുന്നു. 17 വര്‍ഷങ്ങള്‍ക്കു ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയിസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/indrajith.sukumaran.1/posts/10157390151314388

2001ല്‍ പുറത്തിറങ്ങിയ ടി.വി. ചന്ദ്രന്‍-മമ്മൂട്ടി ചിത്രം ഡാനിയാണ് പൂര്‍ണിമ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2008ല്‍ ഒരു കന്നട ചിത്രത്തിലും പൂര്‍ണിമ ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് മാറിനിന്ന താരം ടെലിവിഷന്‍ അവതാരകയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. 2013ല്‍ പ്രാണ എന്ന പേരില്‍ സ്വന്തമായി ഫാഷന്‍ ഡിസൈനിങ് സ്ഥാപനം താരം ആരംഭിച്ചിരുന്നു.

വൈറസിലൂടെ സിനിമയില്‍ സജീവമാകാനാണ് താരത്തിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 7നാണ് വൈറസ് തീയേറ്ററുകളെത്തുന്നത്. മലയാളത്തിലെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്‍, രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.