പ്രണവിന്റെ പുതിയ സിനിമയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്; അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി

പ്രണവ് മോഹന്ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന് സ്റ്റില്സ് സോഷ്യല് മീഡിയയില് അനുവാദമില്ലാതെ പ്രചരിപ്പിക്കരുതെന്ന് സംവിധായകന് അരുണ് ഗോപി. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് പ്രണവിന്റെ ലോക്കേഷന് ചിത്രങ്ങള് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് പ്രതികരണവുമായി സംവിധായകന് രംഗത്ത് വന്നിരിക്കുന്നത്.
 | 

പ്രണവിന്റെ പുതിയ സിനിമയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്; അഭ്യര്‍ത്ഥനയുമായി അരുണ്‍ ഗോപി

കൊച്ചി: പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ അനുവാദമില്ലാതെ പ്രചരിപ്പിക്കരുതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രണവിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് വന്നിരിക്കുന്നത്.

പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നതായി അരുണ്‍ ഗോപി ഫെയിസ്ബുക്കില്‍ കുറിച്ചു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം തങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദയവു ചെയ്തു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്നത്. അഭിനനന്ദ് രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറാണ് സംഗീതം. പ്രണവിന്റെ നായികയായി ആരെത്തുമെന്നത് വ്യക്തമല്ല. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഡയറക്ടര്‍.

പ്രിയമുള്ളവരേ നിങ്ങൾ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ…

Posted by Arun Gopy on Saturday, September 15, 2018