അന്ധാധുന്‍ തമിഴിലേക്ക്; പ്രശാന്ത് നായകനാകും

ശ്രീറാം രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില് പ്രശാന്ത് പ്രധാന വേഷത്തിലെത്തും
 | 
അന്ധാധുന്‍ തമിഴിലേക്ക്; പ്രശാന്ത് നായകനാകും

ദേശീയ പുരസ്‌കാരം നേടിയ അന്ധാധുന്‍ എന്ന ബോളിവുഡ് ചിത്രത്തിന് തമിഴ് റീമേക്കൊരുങ്ങുന്നു. ശ്രീറാം രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത് പ്രധാന വേഷത്തിലെത്തും. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ബോളിവുഡ് ചിത്രമായ അന്ധാധുനിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാന മികച്ച നടനുളള പുരസ്‌കാരം നേടിയിരുന്നു. ഇത് കൂടാതെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

ത്രില്ലര്‍ ചിത്രമായ അന്ധാധുനില്‍ രാധിക ആപ്‌തെയായിരുന്നു നായിക. തമിഴ് ചിത്രത്തില്‍ ആരാകും നായിക എന്ന് വ്യക്തമായിട്ടില്ല.