പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ? നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

ശബരിമല യുവതീ പ്രവേശന വിവാദത്തില് നിലപാട് വ്യക്തമാക്കി നടന് പൃഥ്വിരാജ്. നിങ്ങള്ക്ക് പോകാന് എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെ വിട്ടുകൂടെയെന്നും എന്തിനാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നതെന്നും താരം ചോദിച്ചു. വിഷയത്തില് ആദ്യമായിട്ടാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്.
 | 
പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ? നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

കൊച്ചി: ശബരിമല യുവതീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെ വിട്ടുകൂടെയെന്നും എന്തിനാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നതെന്നും താരം ചോദിച്ചു. വിഷയത്തില്‍ ആദ്യമായിട്ടാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്.

‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ്

പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നെന്നും പൃഥ്വി പറഞ്ഞു.