ആരാധകര്‍ കരുതുന്നപോലെ കോലിയല്ല ഇന്‍സ്റ്റഗ്രാമിലെ സൂപ്പര്‍താരം! ബോളിവുഡ് ലോകത്തെ ഈ സുന്ദരിയാണ്

ഇന്സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന് പോസ്റ്റുകള്ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റില് കോലിക്ക് മുന്നില് മറ്റൊരു ഇന്ത്യന് സൂപ്പര് സ്റ്റാറുണ്ട്.
 | 
ആരാധകര്‍ കരുതുന്നപോലെ കോലിയല്ല ഇന്‍സ്റ്റഗ്രാമിലെ സൂപ്പര്‍താരം! ബോളിവുഡ് ലോകത്തെ ഈ സുന്ദരിയാണ്

മുംബൈ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ ആരാധകരുണ്ട്. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം ഫുട്‌ബോളിനാണ് ആരാധകര്‍. നിലവില്‍ ഇന്ത്യന്‍ ആരാധകരുടെ ഫേവറേറ്റുകളുടെ പട്ടികയില്‍ വിരാട് കോലിയാണ് സൂപ്പര്‍താരം. സോഷ്യല്‍ മീഡിയയില്‍ കോലിക്ക് വലിയ പിന്തുണയുള്ളതിനാല്‍ തന്നെ മിക്ക ബോളിവുഡ് താരങ്ങളെക്കാളും ഏറെ മുന്നിലാണ് താരം.

എന്നാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന്‍ പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ കോലിക്ക് മുന്നില്‍ മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുണ്ട്. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ പ്രതിഭ തെളിയിച്ച പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ hopperhq.com പുറത്തുവിട്ട് വിവരങ്ങല്‍ അനുസരിച്ച് 23-ാം സ്ഥാനത്താണ് വിരാട് കോലി. പ്രിയങ്ക 19-ാം സ്ഥാനത്താണ്.

ഇരുവരും കോടികളാണ് ഇന്‍സ്റ്റാഗ്രാം വഴിയുള്ള പ്രമോഷന് വേണ്ടി കൈപ്പറ്റുന്നത്. 1.96 ലക്ഷം ഡോളര്‍ അതായത് 1.35 കോടി ഇന്ത്യന്‍ രൂപയാണ് കോലി പ്രമോഷനുകള്‍ക്കായി ചാര്‍ജ് ചെയ്യുന്നത്. പ്രിയങ്ക ചോപ്ര 2.71 ലക്ഷം ഡോളര്‍ (1.87 കോടി രൂപയും)മാണ് ഒരു പ്രൊമോഷന്‍ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോലിക്ക് 38.2 മില്യണും പ്രിയങ്കയ്ക്ക് 43.3 മില്യണും ഫോളോവേഴ്‌സാണ് ഇന്‍സ്റ്റയിലുള്ളത്. മോഡലും യുഎസ് ടെലിവിഷന്‍ താരവുമായ കൈലി ജെന്നറാണ് ലിസ്റ്റില്‍ ഒന്നാമത്.