രജനികാന്ത്-അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

തമിഴ് സിനിമാ താരങ്ങളായ അജിത്ത്, രജനികാന്ത് ആരാധകര് തമ്മില് തെരുവില് ഏറ്റുമുട്ടി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. സംഘര്ഷത്തില് രണ്ട് പേര്ക്ക് കുത്തേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സിനിമാ താരങ്ങളോടുള്ള അമിത ആരാധന തമിഴ്നാട്ടില് മുന്പും വലിയ സംഘര്ഷങ്ങള് ഉണ്ടാക്കിയിട്ടുണ്ട്.
 | 
രജനികാന്ത്-അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ അജിത്ത്, രജനികാന്ത് ആരാധകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സിനിമാ താരങ്ങളോടുള്ള അമിത ആരാധന തമിഴ്‌നാട്ടില്‍ മുന്‍പും വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു. റിലീസുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങളാണ് ഇരു നടന്മാരുടെ ആരാധകരും സംസ്ഥാനത്ത് സംഘടിപ്പിച്ചത്. പ്രമുഖ തീയേറ്ററുകളിലെല്ലാം വലിയ ഫ്‌ളക്‌സുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഫ്‌ളക്‌സുകള്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കാട്ട്പാടിയില്‍ സിനിമയ്ക്ക് പോകാന്‍ പണം നല്‍കാത്തതിന് അച്ഛനെ മകന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്തിന്റെ കടുത്ത ആരാധകനാണ് അച്ഛനെ ആക്രമിച്ച അജിത്ത് കുമാര്‍.