ഭാര്യ കാമുകനൊപ്പം പോകാന്‍ മക്കളെ കൊന്നു; വിജയ്‌യെ ആശ്വസിപ്പിച്ച് രജീകാന്ത്

തമിഴ്നാട് കുണ്ട്രത്തൂരിലെ പ്രദേശവാസികള് ഇപ്പോഴും നടുക്കത്തിലാണ്. കാമുകനൊപ്പം ഒളിച്ചോടാല് സ്വന്തം മക്കളെ കൊലപ്പെടുത്തിയ അമ്മയെ ആ നാട് ഇതുവരെ മറന്നിട്ടില്ല. ഭാര്യ അഭിരാമി കൊലപാതകം ആസൂത്രണം ചെയ്തപ്പോള് വീട്ടില് ഇല്ലാത്തതിനാലാണ് ഭര്ത്താവ് വിജയ്ക്ക് ജീവന് തിരികെ കിട്ടിയത്. മക്കളെ നഷ്ടപ്പെട്ട അനാഥമായ വിജയിയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില് രംഗത്ത് വന്നത്. നടന് രജനികാന്തും വിജയ്യെ ആശ്വസിപ്പിച്ച് രംഗത്ത് വന്നു.
 | 

ഭാര്യ കാമുകനൊപ്പം പോകാന്‍ മക്കളെ കൊന്നു; വിജയ്‌യെ ആശ്വസിപ്പിച്ച് രജീകാന്ത്

ചെന്നൈ: തമിഴ്‌നാട് കുണ്ട്രത്തൂരിലെ പ്രദേശവാസികള്‍ ഇപ്പോഴും നടുക്കത്തിലാണ്. കാമുകനൊപ്പം ഒളിച്ചോടാല്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ അമ്മയെ ആ നാട് ഇതുവരെ മറന്നിട്ടില്ല. ഭാര്യ അഭിരാമി കൊലപാതകം ആസൂത്രണം ചെയ്തപ്പോള്‍ വീട്ടില്‍ ഇല്ലാത്തതിനാലാണ് ഭര്‍ത്താവ് വിജയ്ക്ക് ജീവന്‍ തിരികെ കിട്ടിയത്. മക്കളെ നഷ്ടപ്പെട്ട അനാഥമായ വിജയിയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്ത് വന്നത്. നടന്‍ രജനികാന്തും വിജയ്‌യെ ആശ്വസിപ്പിച്ച് രംഗത്ത് വന്നു.

രജനിയുടെ വീട്ടില്‍ വെച്ച് വിജയുമായ താരം കൂടിക്കാഴ്ച നടത്തി. രജനിയുടെ ആരാധകരാണ് കൊല്ലപ്പെട്ട മക്കളും താനുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിനം മുന്‍പ് രജനിയുടെ പുതിയ ചിത്രം കാലയിലെ ഡയലോഗിന് ഡബ്മാഷ് ചെയ്തിരുന്നതായും അദ്ദേഹം താരത്തിനോട് പറഞ്ഞു.

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു വിജയ്‌യുടെ ഭാര്യ അഭിരാമി രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാഗര്‍ കോവിലില്‍ വെച്ചാണ് പോലീസ് അഭിരാമിയെ പിടികൂടുന്നത്. ഇവരുടെ കാമുകനായ സുന്ദരം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തി കാമുകനൊപ്പം പോകാനായിരുന്നു അഭിരാമിയുടെ പദ്ധതി. കൊലപാതകം നടത്താന്‍ തെരഞ്ഞെടുത്ത ദിവസം ഭര്‍ത്താവ് വിജയ് വീട്ടിലെത്താതിരുന്നതോടെ രക്ഷപ്പെടുകയായിരുന്നു. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്ത് കൊന്നശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട അഭിരാമി നാഗര്‍കോവിലിലേക്ക് കടക്കുകയായിരുന്നു.