പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്വ്വന്റെ ടൈറ്റില് ടീസര് പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഒഫീഷ്യല് ഫെയിസ്ബുക്ക് പേജിലൂടെയാണ് ടീസര് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവിട്ടിട്ടില്ല. ചിത്രത്തില് ഒരു ഗാനമേള ഗായകന്റെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ പ്രതിപാദിക്കുന്നതാണ് ടീസര്.
 | 

പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗാനമേള ഗായകന്‍ ഉല്ലാസ് കലാസദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ പ്രതിപാദിക്കുന്നതാണ് ടീസര്‍. ഗാനഗന്ധര്‍വ്വന്റെ പ്രഖ്യാപനം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2019ല്‍ ചിത്രം പുറത്തിറങ്ങും. രമേഷ് പിഷാരടിയും ഹരി പി. നായരും ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റിന്റെയും ഇച്ചായീസ് പ്രൊഡക്ഷന്റെയും ബാനറില്‍ ആര്‍.ശ്രീലക്ഷ്മി, ശങ്കര്‍ രാജ് ആര്‍., രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ടീസര്‍ കാണാം.