ബോളിവുഡ് ഹോട്ട്‌സ്റ്റാര്‍ റണ്‍വീര്‍ കപൂര്‍; ‘മര്യാദ പാലിക്കണമെന്ന്’ സോയ അക്തര്‍

ബോളിവുഡിലെ ഏറ്റവും മികച്ച സോഷ്യല് മീഡിയാ സ്റ്റാറുകളുടെ പട്ടികയില് ഉള്പ്പെടുന്ന വ്യക്തിയാണ് റണ്വീര്.
 | 
ബോളിവുഡ് ഹോട്ട്‌സ്റ്റാര്‍ റണ്‍വീര്‍ കപൂര്‍; ‘മര്യാദ പാലിക്കണമെന്ന്’ സോയ അക്തര്‍

മുംബൈ: വൈറലായി ബോളിവുഡ് സൂപ്പര്‍താരം റണ്‍വീര്‍ കപൂറിന്റെ ഇന്‍സ്റ്റഗ്രാം ചിത്രം. ഷര്‍ട്ടിടാതെ പോസ് ചെയ്തിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി സൂപ്പര്‍ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. മര്യാദ പാലിക്കണമെന്നാണ് സോയാ അക്തറിന്റെ കമന്റ്. കമന്റിനൊപ്പം ഒരു സ്‌മൈലിയും സോയ ചേര്‍ത്തിട്ടുണ്ട്. ചിത്രം റണ്‍വീറിന്റെ ആരാധകര്‍ എറ്റെടുത്തതോടെ കഴിഞ്ഞ ദിവസത്തെ ട്രെന്‍ഡിംഗ് ലിസ്റ്റിലും റണ്‍വീറിന്റെ ഫോട്ടോ സ്ഥാനം പിടിച്ചു.

ബോളിവുഡിലെ ഏറ്റവും മികച്ച സോഷ്യല്‍ മീഡിയാ സ്റ്റാറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് റണ്‍വീര്‍. ദീപികയുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും സോഷ്യല്‍ മീഡിയയിലെ ഏറ്റവും ആരാധകരുള്ള ദമ്പതിമാരായി മാറിയിരുന്നു. പ്രിയങ്ക ചോപ്ര, നിക് ജോനാസ് എന്നിവരാണ് ബോളിവുഡിലെ മറ്റൊരു താരദമ്പതികള്‍.