ചലച്ചിത്രമേളയില്‍ കാണികളെ ബോധരഹിതരാക്കിയ സിനിമ ‘റോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊറന്റോ ചലച്ചിത്രമേളയില് പ്രദര്ശിപ്പിച്ചപ്പോള് കാണികള് ബോധംകെട്ട് വീണതിലൂടെ ലോകശ്രദ്ധയാകര്ഷിച്ച സിനിമ, 'റോ'യുടെ ട്രെയിലര് പുറത്തിറങ്ങി. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രത്തില് ഗരാന്സ് മാരിലിയര് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വെജിറ്റേറിയനായ ഈ പതിനാറുകാരി ഒരിക്കല് മുയലിന്റെ കരള് കഴിച്ചതില് പിന്നെ മാംസദാഹിയാവുകയും പിന്നീട് നരഭോജി ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 2016ല് ടൊറന്റോ ചലച്ചിത്രമേളയില് മിഡ് നൈറ്റ് മാഡ്നെസ് വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ പ്രദര്ശനം നടന്നത്. നിരവധി പുരസ്കാരങ്ങള് നേടിയ ചലച്ചിത്രം കാന് ഫെസ്റ്റിവലില് ഫിപ്രസി പുരസ്കാരവും നേടിയിട്ടുണ്ട്.
 | 

ചലച്ചിത്രമേളയില്‍ കാണികളെ ബോധരഹിതരാക്കിയ സിനിമ ‘റോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ ബോധംകെട്ട് വീണതിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച സിനിമ, ‘റോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗരാന്‍സ് മാരിലിയര്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വെജിറ്റേറിയനായ ഈ പതിനാറുകാരി ഒരിക്കല്‍ മുയലിന്റെ കരള്‍ കഴിച്ചതില്‍ പിന്നെ മാംസദാഹിയാവുകയും പിന്നീട് നരഭോജി ആകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 2016ല്‍ ടൊറന്റോ ചലച്ചിത്രമേളയില്‍ മിഡ് നൈറ്റ് മാഡ്നെസ് വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്രം കാന്‍ ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌കാരവും നേടിയിട്ടുണ്ട്.

ട്രെയിലര്‍ കാണാം