ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവുന്നതെന്തിന്; നിലപാട് വ്യക്തമാക്കി റിമ

എ.എം.എം.എയിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി നടി റിമ കല്ലിങ്കല്. നേരത്തെ രാജിവെച്ച റിമ ഉള്പ്പെടെയുള്ളവരുടെ കാര്യത്തില് താരസംഘടന ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സംഘടനയിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി റിമ കല്ലിങ്കല് രംഗത്ത് വന്നിരിക്കുന്നത്. ഞാന് ഇനി എ.എം.എംയുടെ ഭാഗമേയല്ല. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവുന്നതെന്തിനാണെന്ന് മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തില് റിമ ചോദിച്ചു.
 | 

ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവുന്നതെന്തിന്; നിലപാട് വ്യക്തമാക്കി റിമ

കൊച്ചി: എ.എം.എം.എയിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. നേരത്തെ രാജിവെച്ച റിമ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ താരസംഘടന ഉചിതമായ തീരുമാനമെടുക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സംഘടനയിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി റിമ കല്ലിങ്കല്‍ രംഗത്ത് വന്നിരിക്കുന്നത്. ഞാന്‍ ഇനി എ.എം.എംയുടെ ഭാഗമേയല്ല. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവുന്നതെന്തിനാണെന്ന് മാതൃഭൂമി ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ റിമ ചോദിച്ചു.

”ഞാന്‍ ഇനി എ.എം.എം.എ യുടെ ഭാഗമേയല്ല. ലൈംഗിക അതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാവുന്നതെന്തിനാണ്. തിരിച്ചു പോക്കെന്തിന്? എന്തിനാണ് വെറുതെ ഒരു സംഘടനയുടെ ഭാഗമാവുന്നത്? അതിന്റെ ആവശ്യമെന്താണ്? നമ്മുടെ വെല്‍ഫെയര്‍ അവര്‍ നോക്കും എന്നാണോ എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാം. എല്ലാം കഴിഞ്ഞ് ജോലി ഇല്ലാതിരിക്കുമ്പോള്‍, പ്രായമാകുമ്പാള്‍ അഭിനേതാക്കളെ സഹായിക്കാന്‍ വേണ്ടി മാത്രം എ.എം.എം.എ പ്രവര്‍ത്തിക്കുന്നുണ്ട്. അതു മാത്രം പോരാ നിലനില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ കൃത്യമായി അഭിസംബോധന ചെയ്യാന്‍ തയ്യാറാവണം. ഒരുപാട് പേര്‍ സംഘടനയ്ക്ക് പുറത്തു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെ നിന്ന് പ്രവര്‍ത്തിച്ചോളാം. എനിക്കപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടാവും, ശബ്ദമുണ്ടാവും”. റിമ പറഞ്ഞു

നേരത്തെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് താരസംഘടനയുമായി സമായ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് നടി ആക്രമണ കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ നിലപാട് താരസംഘടന വ്യക്തമാക്കണമെന്ന് അറിയിച്ച് ഡബ്ല്യുസിസി പരസ്യമായി രംഗത്ത് വന്നു. തുടര്‍ന്ന് ദിലീപ് രാജിവെച്ചതായി അറിയിച്ച് എ.എം.എം.എം രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ രാജിവെച്ച നടിമാരുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ താരസംഘടന വിസമ്മതിച്ചു.