
കൊച്ചി: ബോള്‍ഡായ കഥാപാത്രങ്ങളെ സ്ക്രീനില്‍ അവതരിപ്പിച്ച് പ്രേക്ഷക കൈയ്യടി നേടിയിട്ടുള്ള താരമാണ് റീമ കല്ലിങ്കല്‍. താരത്തിന്റെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരം. ബോള്‍ ആന്റ് ബ്യൂഡിഫുള് എന്നാണ് റീമയുടെ ബിക്കിനി ചിത്രങ്ങളെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ മാത്രമല്ല പൊതുഇടങ്ങളിലും നിലപാടുകള്‍ തുറന്നടിക്കുന്ന റീമ സമീപകാലത്ത് നിര്‍മ്മാണ മേഖലയിലേക്കും ചുവടുവെച്ചിരുന്നു. ടൊവിനോ, സൗബിന് ഷാഹിര്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങലെ അവതരിപ്പിക്കുന്ന മുഹ്സിന് പരാരി ചിത്രം തല്ലുമാലയാണ് റീമയുടെ നിര്‍മ്മാണത്തില്‍ പുറത്തുവരാനിരിക്കുന്ന അടുത്ത സിനിമ. വൈറസാണ് റീമ അവസാനമായി അഭിനയിച്ച ചിത്രം.