ദുല്‍ഖര്‍ പറയുന്നതുപോലെ മാറിനില്‍ക്കാന്‍ കഴിയില്ല; വിമര്‍ശനവുമായി റിമ

ദുല്ഖര് സല്മാനെതിരെ വിമര്ശനവുമായി വിമണ് ഇന് സിനിമ കളക്ടീവ് അംഗവും നടിയുമായി റിമ കല്ലിങ്കല്. ആരെയും ദ്രോഹിക്കാന് അല്ല ഈ സംഘടന ഞങ്ങള് തുടങ്ങിയത്. ഒരാള്ക്കൊപ്പം നില്ക്കുമ്പോള് വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്ക്കേണ്ടി വരുമെന്നും ദുല്ഖര് പറയും പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല. കാരണം ഒരാള്ക്കൊപ്പം നില്ക്കുമ്പോള് വേറൊരാള്ക്ക് എതിരെ നില്ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറിനില്ക്കാന് ഞങ്ങള്ക്ക് കഴിയില്ലെന്നും റിമ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
 | 

ദുല്‍ഖര്‍ പറയുന്നതുപോലെ മാറിനില്‍ക്കാന്‍ കഴിയില്ല; വിമര്‍ശനവുമായി റിമ

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെതിരെ വിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവും നടിയുമായി റിമ കല്ലിങ്കല്‍. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന ഞങ്ങള്‍ തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്‍ക്കേണ്ടി വരുമെന്നും ദുല്‍ഖര്‍ പറയും പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല. കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും റിമ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ദുല്‍ഖറിന് അങ്ങിനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് അത് പറ്റില്ല. തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമായിരിക്കുമെന്നും എന്നാല്‍ അത് അവരുടെ മാത്രം പ്രശ്നമാണ് ലക്ഷ്മി പ്രിയയെ പോലുള്ള നടിമാര്‍ക്ക് അത് മനസ്സിലായിട്ടില്ലെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. റിമ പറഞ്ഞു.

രാജി ചോദിച്ചു വാങ്ങിയതാണെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാക്കുകളെ തള്ളി ദിലീപ് രംഗത്ത് വന്നിരുന്നു. സ്വമേധയാ രാജിവെക്കുകയായിരുന്നു അല്ലാതെ തന്നെ ആരും പുറത്താക്കിയതല്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. താരസംഘടനയെ തകര്‍ക്കാന്‍ ഡബ്ല്യുസിസി ശ്രമിക്കുന്നതായി നേരത്തെ ബാബുരാജും സിദ്ദിഖും ഉള്‍പ്പെടെയുള്ള നടന്മാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം റിമ ഉള്‍പ്പെടെയുള്ളവര്‍ നിഷേധിച്ചിട്ടുണ്ട്. താരസംഘടനയെ തകര്‍ക്കുകയെന്നത് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ അജണ്ടയല്ലെന്ന് സംഘടനാ നേതൃത്വം പറയുന്നു.