നടന്‍ റിസബാവയുടെ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

നടന് റിസബാവയെ അറസ്റ്റ് ചെയ്യാനുള്ള നിര്ദേശം കോടതി റദ്ദാക്കി. റിസബാവ നേരിട്ട് ഹാജരായതോടെയാണ് ഉത്തരവ് പിന്വലിക്കാന് കോടതി തീരുമാനിച്ചത്. എറണാകുളം എളമക്കര സ്വദേശിയായ സാദിഖില് നിന്ന് 11 ലക്ഷം രൂപ കടമായി വാങ്ങിയ ശേഷം തിരികെ നല്കാതെ കബളിപ്പിച്ചുവെന്നാണ് റിസബാവയ്ക്കെതിരെയുള്ള കേസ്. കേസില് ഹാജരാകാന് വിസമ്മതിച്ചതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 | 

നടന്‍ റിസബാവയുടെ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

കൊച്ചി: നടന്‍ റിസബാവയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം കോടതി റദ്ദാക്കി. റിസബാവ നേരിട്ട് ഹാജരായതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത്. എറണാകുളം എളമക്കര സ്വദേശിയായ സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടമായി വാങ്ങിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് റിസബാവയ്‌ക്കെതിരെയുള്ള കേസ്. കേസില്‍ ഹാജരാകാന്‍ വിസമ്മതിച്ചതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2014ലാണ് റിസബാവ സാദിഖില്‍ നിന്നും 11 ലക്ഷം രൂപ കടം വാങ്ങിയത്. പണം നല്‍കാമെന്ന് പറഞ്ഞ അവധി കഴിഞ്ഞതോടെ 2015 ജനുവരിയില്‍ ഈടായി ഒരു ചെക്ക് നല്‍കി. ഇത് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ചെക്ക് മടങ്ങി. തുടര്‍ന്നാണ് സാദിഖ് പരാതിയുമായി കോടതിയെ സമീപിച്ചത്.

റിസബാവയുടെ മകളുമായി സാദിഖിന്റെ മകന്റെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് പരാതിക്കാരന്‍ പറയുന്നു. കേസ് ഈ മാസം 26ന് വീണ്ടും വാദം കേള്‍ക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് കേസ് പരിഗണിക്കുന്നത്.