സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

യുവി ക്രിയേഷന്സിന്റെ ബാനറില് വാംസി പ്രമോദാണ് ചിത്രം നിര്മ്മിക്കുന്നത്.
 | 
സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നീല്‍ നിതിന്‍ മുകേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വാംസി പ്രമോദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ്.

മലയാള സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ഇവ്‌ലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ചെയ്യുന്നു. ചിത്രം ഓഗസ്റ്റ് 30ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.