അഡ്‌ജെസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറല്ലേ? സഹസംവിധായകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി സജിത മഠത്തില്‍

തമിഴ് സിനിമാ ഇന്ഡസ്ട്രിയില് പ്രവര്ത്തിക്കുന്ന അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയപ്പെടുത്തിയ വ്യക്തിയാണ് സജിതാ മഠത്തിലിനോട് മോശമായി പെരുമാറിയിരിക്കുന്നത്.
 | 
അഡ്‌ജെസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറല്ലേ? സഹസംവിധായകന്റെ ചോദ്യത്തിന് ചുട്ടമറുപടിയുമായി സജിത മഠത്തില്‍

കൊച്ചി: മീ.ടൂ മൂവ്‌മെന്റുകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പോലും സിനിമാ മേഖലയില്‍ നവീകരണം സാധ്യമല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തില്‍. താരത്തിന് ലഭിച്ച ഒരു ഫോണ്‍ കോളാണ് പുതിയ വിവാദങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത്. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയപ്പെടുത്തിയ വ്യക്തിയാണ് സജിതാ മഠത്തിലിനോട് മോശമായി പെരുമാറിയിരിക്കുന്നത്.

പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെട്ട തന്നോട് അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ എന്ന് സഹസംവിധായകന്‍ ചോദിച്ചുവെന്ന് സജിത ഫെയിസ്ബുക്കില്‍ കുറിച്ചു. ഇയാളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് താരത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. നേരത്തെ കാസ്റ്റിക്ക് കൗച്ച് വിവാദങ്ങള്‍ ഇന്ത്യയിലെ സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടിമാര്‍ക്ക് നേരെ ഇത്തരം സംഭവങ്ങള്‍ സ്ഥിര സംഭവമാണെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ അനുഭവം.

ഫെയിസ്ബുക്ക് കുറിപ്പ് വായിക്കാം.

തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാനുള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം. അഡ്ജസ്റ്റ്മന്റുകള്‍ക്കും കോംപ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !