‘കടുക്കനിട്ടവള്‍ പോയാല്‍, കമ്മലിട്ടവള്‍ വരും’; സലീം കുമാര്‍ വിത്ത് സണ്ണി ലിയോണ്‍ ട്രോള്‍

സണ്ണി ലിയോണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ മലയാള ചിത്രം രംഗീലയുടെ ലോക്കേഷന് ചിത്രം സോഷ്യല് മീഡിയയില് വൈറലാകുന്നു. നടന് സലീം കുമാര് പുറത്തുവിട്ട ചിത്രമാണ് സോഷ്യല് മീഡിയയില് ചര്ച്ചയായിരിക്കുന്നത്. സലീംകുമാര് തന്നെയാണ് ഫേസ്ബുക്കിലൂടെ പടം പുറത്ത് വിട്ടത്. എന്തായാലും ട്രോള് ലോകത്തെ സൂപ്പര് സ്റ്റാര് സലീം കുമാറിനെയും സണ്ണി ലിയോണിയെയും ട്രോളന്മാര്ക്ക് ആഘോഷിക്കുകയാണ്.
 | 
‘കടുക്കനിട്ടവള്‍ പോയാല്‍, കമ്മലിട്ടവള്‍ വരും’; സലീം കുമാര്‍ വിത്ത് സണ്ണി ലിയോണ്‍ ട്രോള്‍

കൊച്ചി: സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ മലയാള ചിത്രം രംഗീലയുടെ ലോക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടന്‍ സലീം കുമാര്‍ പുറത്തുവിട്ട ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സലീംകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പടം പുറത്ത് വിട്ടത്. എന്തായാലും ട്രോള്‍ ലോകത്തെ സൂപ്പര്‍ സ്റ്റാര്‍ സലീം കുമാറിനെയും സണ്ണി ലിയോണിയെയും ട്രോളന്മാര്‍ക്ക് ആഘോഷിക്കുകയാണ്.

സലീം കുമാറിന്റെ ഫെയിസ്ബുക്ക് പോസ്റ്റിനടിയില്‍ ട്രോളന്മാരുടെ കമന്റ് പ്രളയമാണിപ്പോള്‍. ഹായ് ഐ ആം പ്യാരിലാല്‍, യുവര്‍ സ്വീറ്റ് നെയിം പ്ലീസ് സണ്ണി. സണ്ണി ഒന്ന് മനസ് വെച്ചാല്‍ നമുക്ക് ഈ കലവറ ഒരു മണിയറയാക്കാം… തുടങ്ങിയ സലീം കുമാറിന്റെ പ്യാരി, മണവാളന്‍ ഡയലോഗുകള്‍ കൂട്ടിച്ചേര്‍ത്താണ് പ്രധാനമായും ട്രോളുകള്‍. മമ്മൂട്ടി ചിത്രത്തില്‍ ഐറ്റം നമ്പറുമായി എത്തിയ സണ്ണിക്ക് ഇത്തവണ നായികാ വേഷമാണ്.

സന്തോഷ് നായരാണ് രംഗീലയുടെ സംവിധായകന്‍. മണിരത്നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ജയലാല്‍ മേനോന്റെ കഥയില്‍ സനില്‍ അബ്രഹാം ആണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ഫെയറി ടെയില്‍ കോ പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന രംഗീല ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത് ചിത്രം കുടിയാണ്.

Rangeela Movie Location

Posted by Salim Kumar on Friday, February 8, 2019