മലയാളികളുടെ സുഡാനി തിരിച്ചുവരുന്നു; പുതിയ മലയാള സിനിമ ജൂണില്‍ ചിത്രീകരണം ആരംഭിക്കും

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ആഫ്രിക്കന് നടന് സാമുവല് എബിയോള റോബിന്സണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു. പുതിയ ചിത്രത്തിനായുള്ള കരാറില് ഒപ്പുവെച്ചതായി അദ്ദേഹം തന്നെയാണ് സോഷ്യല് മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പര്പ്പിള് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഡോ. പാര്ഥസാരഥിയാണ്. മുന്പ് കാഞ്ചനമാല കേബിള് ടിവി എന്ന തെലുങ്കു ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് പാര്ഥസാരഥി. പര്പ്പിളിന്റെ കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.
 | 

മലയാളികളുടെ സുഡാനി തിരിച്ചുവരുന്നു; പുതിയ മലയാള സിനിമ ജൂണില്‍ ചിത്രീകരണം ആരംഭിക്കും

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ആഫ്രിക്കന്‍ നടന്‍ സാമുവല്‍ എബിയോള റോബിന്‍സണ്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നു. പുതിയ ചിത്രത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചതായി അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഡോ. പാര്‍ഥസാരഥിയാണ്. മുന്‍പ് കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്കു ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് പാര്‍ഥസാരഥി. പര്‍പ്പിളിന്റെ കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

ചിത്രത്തില്‍ സാമുവലിനെ കൂടാതെ വിഷ്ണു വിനായകന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറീന മിഖായേല്‍ എന്നിവരും പ്രധാന വേഷത്തിലെത്തും. കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് പര്‍പ്പിള്‍. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമുവല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയായിരുന്നു സാമുവലിന്റെ മലയാള സിനിമയിലേക്കുള്ള രംഗ പ്രവേശനം. ആദ്യ ചിത്രത്തില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സാമുവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.