സംവൃതാ സുനില്‍ തിരികെയെത്തുന്നു; രണ്ടാം വരവ് ബിജുമേനോന്റെ നായികയായി

സംവൃതാ സുനില് സിനിമയിലേക്ക് തിരികെയെത്തുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതുയ ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ബിജു മേനോനായിരിക്കും സംവൃതയുടെ നായകനായി ചിത്രത്തിലെത്തുക. ഒരു വടക്കന് സെല്ഫിയുടെ സംവിധാനയകനാണ് ജി. പ്രജിത്ത്.
 | 
സംവൃതാ സുനില്‍ തിരികെയെത്തുന്നു; രണ്ടാം വരവ് ബിജുമേനോന്റെ നായികയായി

കൊച്ചി: സംവൃതാ സുനില്‍ സിനിമയിലേക്ക് തിരികെയെത്തുന്നു. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതുയ ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ബിജു മേനോനായിരിക്കും സംവൃതയുടെ നായകനായി ചിത്രത്തിലെത്തുക. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധാനയകനാണ് ജി. പ്രജിത്ത്.

കഴിഞ്ഞ ആറ് വര്‍ഷമായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് സംവൃത. വിവാഹത്തിന് ശേഷമായിരുന്നു പിന്മാറ്റം. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത തിരശീലയിലെത്തുന്നത്. പിന്നീട് 2012 വരെ സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. കോക്‌ടെയ്ല്‍, സ്വപ്ന സഞ്ചാരി, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ലിസമ്മയുടെ വീടാണ് അവസാന ചിത്രം.

ഒരിടവേളക്ക് ശേഷം മഴവില്‍ മനോരമ ചാനലിലെ നായികാനായകന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി സംവൃത എത്തിയിരുന്നു. പിന്നീടാണ് സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. പുതിയ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.