”ഇവനൊരു കലക്ക് കലക്കും”: ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിന് ആശംസകളുമായി സത്യന്‍ അന്തിക്കാട്

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന് ഫഹദ് ഫാസില് ടീം ഒന്നിക്കുന്ന ചിത്രത്തിന് ആശംസകളുമായി സത്യന് അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ പേര് തന്നെ കൗതുകമുണര്ത്തുന്നുവെന്നും മഹേഷിന്റെ പ്രതികാരം കണ്ടത് മുതല് തന്നെ ഇവരൊന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും പ്രശസ്ത സംവിധായകന് തന്റെ പോസ്റ്റില് പറയുന്നു.
 | 

”ഇവനൊരു കലക്ക് കലക്കും”: ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിന് ആശംസകളുമായി സത്യന്‍ അന്തിക്കാട്

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന ചിത്രത്തിന് ആശംസകളുമായി സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പേര് തന്നെ കൗതുകമുണര്‍ത്തുന്നുവെന്നും മഹേഷിന്റെ പ്രതികാരം കണ്ടത് മുതല്‍ തന്നെ ഇവരൊന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും പ്രശസ്ത സംവിധായകന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

കൂടാതെ സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടും അഭിനയിക്കുന്നു എന്നറിഞ്ഞതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ശുദ്ധ ഹാസ്യം കൈകാര്യം ചെയ്യാന്‍ കഴിവുള്ള സജീവ് പാഴൂരും രാജീവ് രവിയും ശ്യാം പുഷ്‌കരനും കൂടി ഒന്നിക്കുമ്പോള്‍ തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇവനൊരു കലക്ക് കലക്കൂന്നു തോന്നുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫഹദ് ഫാസിലിനെ നാകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റേതാണ്. ഛായാഗ്രഹണം രാജീവ് രവിയും സംഗീതം ബിജിബാലും നിര്‍വ്വഹിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.