ആരാധകരെ വിസ്മയിപ്പിക്കുന്ന ലുക്കില്‍ വിജയ് സേതുപതി; സീതാകാത്തിയുടെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം സീതാകാത്തിയുടെ ട്രെയിലര് പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകള്ക്കകം 671,068 പേരാണ് ട്രെയിലര് കണ്ടത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തില് മക്കള് സെല്വന് സേതുപതി എത്തുന്നത്. ഓസ്കാര് ജേതാക്കളായ കെവിന് ഹാനെ, അലക്സ് നോബിള് എന്നിവരാണ് താരത്തിന്റെ വിസ്മയിപ്പിക്കുന്ന ലുക്കിന് പിന്നില്.
 | 
ആരാധകരെ വിസ്മയിപ്പിക്കുന്ന ലുക്കില്‍ വിജയ് സേതുപതി; സീതാകാത്തിയുടെ ട്രെയിലര്‍ പുറത്ത്

ചെന്നൈ: വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം സീതാകാത്തിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 671,068 പേരാണ് ട്രെയിലര്‍ കണ്ടത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ സേതുപതി എത്തുന്നത്. ഓസ്‌കാര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ് താരത്തിന്റെ വിസ്മയിപ്പിക്കുന്ന ലുക്കിന് പിന്നില്‍.

സിനിമാ-നാടക നടനായ ഒരാളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് സീതാകാത്തി. അര്‍ച്ചനയാണ് നായിക. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നേരത്തെ സേതുപതി ചിത്രം 96ന് വേണ്ടി സംഗീതം നിര്‍വ്വഹിച്ച മലയാളി ഗോവിന്ദ് വസന്താണ് സീതാകാത്തിയുടെയും സംഗീത സംവിധാനം.

ട്രെയിലര്‍ കാണാം.