ബാഹുബലി രണ്ടാം ഭാഗത്തില്‍ അതിഥി താരമായി ഷാരൂഖ് എത്തുമോ; ചിത്രത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല

ബാഹുബലി രണ്ടാം ഭാഗത്തില് അതിഥി താരമായെത്തുന്ന സൂപ്പര് താരം ഷാരൂഖ് ഖാനെന്ന് സൂചന. സൗത്ത് ഇന്ത്യയില് നിന്നുള്ള സൂപ്പര് താരമാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്ട്ട്. തമിഴ് നടന് സൂര്യയോ മോഹന്ലാലോ ആയിരിക്കും ഈ താരമെന്നായിരുന്നു അഭ്യൂഹം. ഷാരൂഖിന്റെ റയീസിനൊപ്പം ബാഹുബലി ടീസര് വരുമെന്നായിരുന്നു വാര്ത്തകള്. ഇതും കിംഗ്ഖാന് അതിഥി താരമാകുമെന്ന പ്രചരണത്തിന് ആക്കംകൂട്ടി.
 | 

ബാഹുബലി രണ്ടാം ഭാഗത്തില്‍ അതിഥി താരമായി ഷാരൂഖ് എത്തുമോ; ചിത്രത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല

ബാഹുബലി രണ്ടാം ഭാഗത്തില്‍ അതിഥി താരമായെത്തുന്ന സൂപ്പര്‍ താരം ഷാരൂഖ് ഖാനെന്ന് സൂചന. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള സൂപ്പര്‍ താരമാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. തമിഴ് നടന്‍ സൂര്യയോ മോഹന്‍ലാലോ ആയിരിക്കും ഈ താരമെന്നായിരുന്നു അഭ്യൂഹം. ഷാരൂഖിന്റെ റയീസിനൊപ്പം ബാഹുബലി ടീസര്‍ വരുമെന്നായിരുന്നു വാര്‍ത്തകള്‍. ഇതും കിംഗ്ഖാന്‍ അതിഥി താരമാകുമെന്ന പ്രചരണത്തിന് ആക്കംകൂട്ടി.

ആദ്യ ചിത്രത്തെ വെല്ലുന്ന തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി രണ്ടാം ഭാഗം. 200 കോടി രൂപ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം സാറ്റലൈറ്റ്, വിതരണാവകാശങ്ങള്‍ നല്‍കിയതിലൂടെ 500 കോടി ഇപ്പോള്‍ത്തന്നെ നേടിക്കഴിഞ്ഞു. 600 കോടി രൂപയായിരുന്നു ബാഹുബലി ആദ്യഭാഗത്തിന്റെ കളക്ഷന്‍. ഏതായാലും അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം എല്ലാ ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ക്കുമെന്നാണ് സിനിമാലോകത്തെ സംസാരം.

പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ റാണാ ദഗ്ഗുപതി, തമന്ന ഭാട്ടിയ, സത്യരാജ്, നാസര്‍ എന്നിവര്‍ പ്രധാനമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഏപ്രില്‍ 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് കരുതുന്നത്.