ഡാന്‍സ് പാര്‍ട്ടിക്കിടയില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ചു, ശില്‍പ്പ ഷെട്ടിക്കെതിരെ വിമര്‍ശനം; വീഡിയോ

മൂംബൈ: ഡാന്സ് പാര്ട്ടിക്കിടയില് പ്ലേറ്റുകള് എറിഞ്ഞുടയ്ക്കുന്ന വീഡിയോ ഷെയര് ചെയ്ത ബോളിവുഡ് താരം ശില്പ്പ ഷെട്ടിക്കെതിരെ വിമര്ശനം. ദുബായില് നടന്ന ഒരു ഹോട്ടല് പാര്ട്ടിക്കിടയായിരുന്നു സംഭവം. നെഗറ്റീവ് ഊര്ജത്തെ ഇല്ലാതാക്കുന്ന ഫിലോസഫിയാണ് പാത്രങ്ങള് എറിഞ്ഞുടക്കുന്ന ഡാന്സ് പാര്ട്ടിക്ക് പിന്നിലെന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ശില്പ്പ ഷെയര് ചെയ്തിരിക്കുന്നത്. എന്നാല് ഇതിനെതിരെ വിമര്ശനവുമായി ചിലര് രംഗത്ത് വന്നു. എറിഞ്ഞുടച്ച പാത്രങ്ങളുണ്ടാക്കിയവരെയെങ്കിലും ഓര്ക്കണമായിരുന്നു എന്നാണ് ഒരാള് കമന്റ് ചെയ്തത്. പണക്കൊഴുപ്പിന്റെയും ആഢംബരത്തിന്റെയും പ്രതീകമാണ് ഇത്തരം വൃത്തികേടുകള് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വീഡിയോ
 | 
ഡാന്‍സ് പാര്‍ട്ടിക്കിടയില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ചു, ശില്‍പ്പ ഷെട്ടിക്കെതിരെ വിമര്‍ശനം; വീഡിയോ

മൂംബൈ: ഡാന്‍സ് പാര്‍ട്ടിക്കിടയില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കെതിരെ വിമര്‍ശനം. ദുബായില്‍ നടന്ന ഒരു ഹോട്ടല്‍ പാര്‍ട്ടിക്കിടയായിരുന്നു സംഭവം. നെഗറ്റീവ് ഊര്‍ജത്തെ ഇല്ലാതാക്കുന്ന ഫിലോസഫിയാണ് പാത്രങ്ങള്‍ എറിഞ്ഞുടക്കുന്ന ഡാന്‍സ് പാര്‍ട്ടിക്ക് പിന്നിലെന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ശില്‍പ്പ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നു. എറിഞ്ഞുടച്ച പാത്രങ്ങളുണ്ടാക്കിയവരെയെങ്കിലും ഓര്‍ക്കണമായിരുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പണക്കൊഴുപ്പിന്റെയും ആഢംബരത്തിന്റെയും പ്രതീകമാണ് ഇത്തരം വൃത്തികേടുകള്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വീഡിയോ വൈറലാണ്.

വീഡിയോ കാണാം.