ഹ്രസ്വചിത്രം ‘ദി ലൈറ്റര്‍’ ശ്രദ്ധേയമാകുന്നു

വിനു ബാലകൃഷ്ണന് കാക്കരേഴത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദി ലൈറ്റര്' ശ്രദ്ധേയമാകുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന് ഇബ്രാഹിം എന്ന് പേരുള്ള യുവാവ് നടത്തുന്ന ശ്രമങ്ങള് ഒടുവില് അയാളെ കൊണ്ടെത്തിക്കുന്നത് വിചിത്രമായ ഒരു ഗെയിമിലാണ്. ആ ഗെയിം കളിച്ച് വിജയിച്ചാല് വന് പ്രതിഫലമാണ് വാഗ്ദാനം. തോറ്റാല് വലതുകൈയുടെ ചൂണ്ടാണി വിരലിന്റെ പകുതി നഷ്ടമാകും. ഗെയിമില് വിജയിച്ച നായകന് തന്റെ കടങ്ങളെല്ലാം വീട്ടുന്നു. സ്വന്തമായി കാര് വാങ്ങുന്നു. എന്നാല് ഒടുവില് പണത്തിനായി വീണ്ടും ഗെയിം കളിക്കുന്ന യുവാവ് പരാജയപ്പെടുന്നു.
 | 
ഹ്രസ്വചിത്രം ‘ദി ലൈറ്റര്‍’ ശ്രദ്ധേയമാകുന്നു

വിനു ബാലകൃഷ്ണന്‍ കാക്കരേഴത്ത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ദി ലൈറ്റര്‍’ ശ്രദ്ധേയമാകുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇബ്രാഹിം എന്ന് പേരുള്ള യുവാവ് നടത്തുന്ന ശ്രമങ്ങള്‍ ഒടുവില്‍ അയാളെ കൊണ്ടെത്തിക്കുന്നത് വിചിത്രമായ ഒരു ഗെയിമിലാണ്. ആ ഗെയിം കളിച്ച് വിജയിച്ചാല്‍ വന്‍ പ്രതിഫലമാണ് വാഗ്ദാനം. തോറ്റാല്‍ വലതുകൈയുടെ ചൂണ്ടാണി വിരലിന്റെ പകുതി നഷ്ടമാകും. ഗെയിമില്‍ വിജയിച്ച നായകന്‍ തന്റെ കടങ്ങളെല്ലാം വീട്ടുന്നു. സ്വന്തമായി കാര്‍ വാങ്ങുന്നു. എന്നാല്‍ ഒടുവില്‍ പണത്തിനായി വീണ്ടും ഗെയിം കളിക്കുന്ന യുവാവ് പരാജയപ്പെടുന്നു.

‘എല്ലാവരുടെയും ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ളത് ഭൂമി തരുന്നു. എന്നാല്‍ ആരുടെയും അത്യാര്‍ത്തി തീര്‍ക്കാനുള്ളതില്ല’ എന്ന പ്രകൃതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന ഗാന്ധിജിയുടെ വാക്കുകള്‍ ചിത്രത്തിന്റെ അവസാനം സന്ദേശമായി നല്‍കുന്നുണ്ട്. വിന്നിബെല്ലാക്ക് പ്രൊഡക്ഷന്‍സാണ് നിര്‍മാണം. അനില്‍ വിജയ് (ക്യാമറ), ശരത് ചന്ദ്രന്‍ (സംഗീതം).

‘ദി ലൈറ്റര്‍’ കാണാം