നടി സോനാക്ഷി സിന്‍ഹ അറസ്റ്റില്‍? കസ്റ്റഡിയിലെടുക്കുന്ന വീഡിയോ പുറത്ത്

'സോനാക്ഷി സിന്ഹ അറസ്റ്റഡ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.
 | 
നടി സോനാക്ഷി സിന്‍ഹ അറസ്റ്റില്‍? കസ്റ്റഡിയിലെടുക്കുന്ന വീഡിയോ പുറത്ത്

മൂംബൈ: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്തുക്കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. താരത്തെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ വീഡിയോയില്‍ എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ലെന്നും ഞാന്‍ ആരാണെന്നറിയോമോ എന്നും താരം ചോദിക്കുന്നതായി കാണാം.

‘സോനാക്ഷി സിന്‍ഹ അറസ്റ്റഡ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്ത് വന്നിട്ടുണ്ട്. വീഡിയോയില്‍ ഉളളത് താന്‍ തന്നെയാണെന്നും എന്നാല്‍ ഇതില്‍ കേള്‍ക്കുന്നതെല്ലാം ശരിയല്ലെന്നും സോനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

വീഡിയോ കാണാം.