ആമസോണില്‍ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത സോനാക്ഷി സിന്‍ഹയ്ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പു കഷണം!

ആമസോണില് ഹെഡ്ഫോണ് ഓര്ഡര് ചെയ്ത ബോളിവുഡ് നടി സോനാക്ഷി സിന്ഹയ്ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പു കഷണം. ഇക്കാര്യം വിശദമാക്കി സോനാക്ഷി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഓണ്ലൈന് വ്യാപാര രംഗത്തെ ഭീമനായ ആമസോണിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകളെന്ന് സോഷ്യല് മീഡിയ പ്രതികരിച്ചു.
 | 
ആമസോണില്‍ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത സോനാക്ഷി സിന്‍ഹയ്ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പു കഷണം!

മുബൈ: ആമസോണില്‍ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്ക്ക് ലഭിച്ചത് തുരുമ്പെടുത്ത ഇരുമ്പു കഷണം. ഇക്കാര്യം വിശദമാക്കി സോനാക്ഷി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമനായ ആമസോണിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകളെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

1800 രൂപ നല്‍കിയാണ് സോനാക്ഷി ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഹെഡ്‌ഫോണിന്റെ പാക്കിംഗ് വളരെ വൃത്തിയായി ചെയ്തിരുന്നുവെന്നും എന്നാല്‍ തുറന്ന് നോക്കിയപ്പോള്‍ തുരുമ്പെടുത്ത് ഒരു ഇരുമ്പിന്റെ കഷ്ണമാണ് ലഭിച്ചതെന്നും സോനാക്ഷി ട്വീറ്റ് ചെയ്തു. ആമസോണിന്റെ സര്‍വീസ് സെന്ററില്‍ ഇക്കാര്യം അറിയിച്ചിട്ടും കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും ട്വീറ്റില്‍ സോനാക്ഷി പറഞ്ഞു.

സോനാക്ഷിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതോടെ പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള നടപടിയുമായി ആമസോണ്‍ രംഗത്ത് വന്നതായിട്ടാണ് സൂചന. സോനാക്ഷിയുടെ പരാതിക്ക് അനുകൂലമായി നടപടിയെടുത്തില്ലെങ്കില്‍ ആമസോണിനെതിരെ ക്യാംപെയ്ന്‍ നടത്തുമെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.