60 ലക്ഷത്തിന്റെ ടൊയോട്ട ലക്‌സസ് സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍

ലെക്സസ് ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാനാണ് സൗബിന് സ്വന്തമാക്കിയിരിക്കുന്നത്.
 | 
60 ലക്ഷത്തിന്റെ ടൊയോട്ട ലക്‌സസ് സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍

കൊച്ചി: 60 ലക്ഷത്തിന്റെ ടൊയോട്ട ലക്‌സസ് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാഹിര്‍. ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഢംബര മോഡലുകളിലൊന്നാണ് ലക്‌സസ്. നടന്‍ ജയസൂര്യയുടെയും പ്രിയപ്പെട്ട കാറുകളിലൊന്നാണ് ലക്‌സസ്. ലെക്സസ് ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാനാണ് സൗബിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ലക്‌സസ് മോഡലുകളില്‍ ഏറ്റവും മികച്ച സ്പീഡിംഗ് പവറുള്ളവയാണ് ഇഎസ്300എച്ച്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡ് മാത്രം മതി. പെട്രോള്‍ എഞ്ചിന്‍, 215 ബിഎച്ച്പി പവര്‍, 220 എന്‍എം ടോര്‍ക്ക്, പരമാവധി വേഗം 180 കിലോമീറ്റര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത.