ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ ദാവൂദ് ഇബ്രാഹിം?

ബോളിവുഡ് സൂപ്പര്താരം ശ്രീദേവിയുടെ മരണത്തിന് പിന്നില് അധോലോക നായകന് ദാവൂദ് ഇബ്രാഹിമാണെന്ന് മുന് അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണര് വേദ് ഭൂഷന്. നടിയുടെ മരണത്തിന് പിന്നില് ദുരൂഹതയുണ്ടെന്ന് ഇദ്ദേഹം മുന്പും ആരോപിച്ചിരുന്നു. നടിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാകാമെന്ന് വേദ് ഭൂഷന് പറയുന്നു.
 | 

ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ ദാവൂദ് ഇബ്രാഹിം?

മുബൈ: ബോളിവുഡ് സൂപ്പര്‍താരം ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമാണെന്ന് മുന്‍ അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വേദ് ഭൂഷന്‍. നടിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇദ്ദേഹം മുന്‍പും ആരോപിച്ചിരുന്നു. നടിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാകാമെന്ന് വേദ് ഭൂഷന്‍ പറയുന്നു.

ശ്രീദേവിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപ്പെടുത്തിയതാകാമെന്ന് മറ്റു ചിലര്‍ നേരത്തെ വാദിച്ചിരുന്നു. യുഎഇയില്‍ ശ്രീദേവിയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. അവിടെവെച്ച് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളു. നേരത്തെ ശ്രീദേവിയുടെ ഭര്‍ത്താവിന് നേരെയും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം ശ്രീദേവിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ സമയത്തായിരുന്നു ശ്രീദേവിയുടെ മരണം. താമസിച്ചിരുന്ന ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവം അപകട മരണമായിരുന്നുവെന്നാണ് ദുബായ് പോലീസിന്റെ നിഗമനം.