‘സുഡാനി ഫ്രം നൈജീരിയ’ അഭിനേതാവ് സാമൂവലിനെതിരെ വീണ്ടും വംശീയാധിക്ഷേപം

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്ക്ക് പ്രിയങ്കരനായി മാറിയ സാമൂവന് എബിയോള റോബിന്സനെതിരെ വീണ്ടും വംശീയ അധിക്ഷേപം. നവ മാധ്യമങ്ങളില് പോസ്റ്റ് ചെയ്ത ചില ഫോട്ടോകളിലാണ് താരത്തിനെതിരെ വംശീയമായി അധിക്ഷേപം നടത്തിയിരിക്കുന്നത്. സാമൂവല് തന്നെയാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു മൃഗത്തെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഉറപ്പ് പറയുന്ന ഈ ചിത്രം പക്ഷേ ഇയാളുടെ കാര്യം മറന്നുവെന്നായിരുന്നു സാമൂവലിനെ ക്വോട്ട് ചെയ്ത് ഒരു പോസ്റ്റില് രേഖപ്പെടുത്തിയത്. തനിക്ക് നേരിട്ട ഏറ്റവും വലിയ വംശീയ അധിക്ഷേപങ്ങളില് ഒന്നാണിതെന്ന് സാമൂവല് ഫെയിസ്ബുക്കില് കുറിച്ചു.
 | 

‘സുഡാനി ഫ്രം നൈജീരിയ’ അഭിനേതാവ് സാമൂവലിനെതിരെ വീണ്ടും വംശീയാധിക്ഷേപം

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ സാമൂവന്‍ എബിയോള റോബിന്‍സനെതിരെ വീണ്ടും വംശീയ അധിക്ഷേപം. നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകളിലാണ് താരത്തിനെതിരെ വംശീയമായി അധിക്ഷേപം നടത്തിയിരിക്കുന്നത്. സാമൂവല്‍ തന്നെയാണ് ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു മൃഗത്തെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഉറപ്പ് പറയുന്ന ഈ ചിത്രം പക്ഷേ ഇയാളുടെ കാര്യം മറന്നുവെന്നായിരുന്നു സാമൂവലിനെ ടാഗ് ചെയ്ത ഒരു പോസ്റ്റില്‍ രേഖപ്പെടുത്തിയത്. തനിക്ക് നേരിട്ട ഏറ്റവും വലിയ വംശീയ അധിക്ഷേപങ്ങളില്‍ ഒന്നാണിതെന്ന് സാമൂവല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

സാമുവലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് മലയാളികളുടെ ഇത്തരം പ്രവൃത്തിയിൽ ക്ഷമ ചോദിക്കുന്നതായി സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. മുന്‍പും താരത്തിനെതിരെ ഇത്തരം അധിക്ഷേപങ്ങള്‍ നടന്നിരുന്നു. ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു മനുഷ്യനെ മൃഗവുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്ന് സാമുവല്‍ ചോദിക്കുന്നു. കേരളീയര്‍ നല്ലവരാണ്. എനിക്ക് ധാരാളം സുഹൃത്തുക്കളും അവിടെയുണ്ട്. എന്നാല്‍ ഇത്തരം അപഹാസ്യങ്ങള്‍ അതിന് വിപരീതമാണെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

തന്നെ മൃഗവുമായി താരതമ്യം ചെയ്ത വ്യക്തിയുടെ തലച്ചോറ് പ്രാകൃത ജനവിഭാഗങ്ങളിലുടെ മാനസിക വികാസം പോലും സംഭവിക്കാത്തതാണെന്നും സാമുവല്‍ പറയുന്നു. നേരത്തെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വേതന പ്രശ്‌നം തുറന്നുപറഞ്ഞതിന് വംശീയ അധിക്ഷേപം നേരിട്ടിട്ടുള്ള വ്യക്തിയാണ് സാമൂവല്‍.

പോസ്റ്റ് വായിക്കാം.

ഇത് ഒരു പ്രതികരണമായിട്ടല്ല ഞാൻ മനസിലാക്കാൻ പോകുന്നത്; ഈ ആളുകളുമായി ഫക്ക് എന്താണ് തെറ്റ്? ഒരാൾ എങ്ങിനെയാണ്…

Posted by Samuel Robinson on Friday, October 19, 2018