സണ്ണി ലിയോണിയുടെ ബാല്യകാലം അവതരിപ്പിക്കാനെത്തുക ഈ കൊച്ചു മിടുക്കിയാണ്!

ബോളിവുഡ് നടിയും പ്രശസ്ത പോണ് താരവുമായ സണ്ണി ലിയോണിയുടെ ജീവിതം സിനിമയാകുന്ന വാര്ത്ത പുറത്തുവന്നിട്ട് നാളുകള് മാത്രമെ കഴിഞ്ഞിട്ടുള്ള. സിനിമയുടെ കൂടുതല് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. കരണ്ജിത്ത് കൗര്- ദി അണ്ടോള്ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്തു തന്നെ ചിത്രീകരണം ആരംഭിക്കും.
 | 

സണ്ണി ലിയോണിയുടെ ബാല്യകാലം അവതരിപ്പിക്കാനെത്തുക ഈ കൊച്ചു മിടുക്കിയാണ്!

കൊച്ചി: ബോളിവുഡ് നടിയും പ്രശസ്ത പോണ്‍ താരവുമായ സണ്ണി ലിയോണിയുടെ ജീവിതം സിനിമയാകുന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകള്‍ മാത്രമെ കഴിഞ്ഞിട്ടുള്ള. സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്തു തന്നെ ചിത്രീകരണം ആരംഭിക്കും.

ചിത്രീകരണ വിശേഷങ്ങള്‍ക്കൊപ്പം ഇത്തവണ സണ്ണി ഒരു കുഞ്ഞു താരത്തെക്കൂടി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തില്‍ തന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന താരത്തെയാണ് സണ്ണി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. റൈസ എന്ന ബാലതാരമായിരിക്കും സ്‌ക്രീനില്‍ കുട്ടി സണ്ണിയായി എത്തുക. ഇവളാണ് കുട്ടി കരണ്‍ജിത്ത് എന്ന കുറിപ്പോടു കൂടിയാണ് സണ്ണിയുടെ പോസ്റ്റ്.

സണ്ണി ലിയോണിയുടെ ബാല്യകാലം അവതരിപ്പിക്കാനെത്തുക ഈ കൊച്ചു മിടുക്കിയാണ്!

വെബ് സീരിസായി പുറത്തിറങ്ങുന്ന ചിത്രം സണ്ണി ലിയോണിയുടെ ജീവിതത്തില്‍ ഇതുവരെ അറിയപ്പെടാത്ത കഥകള്‍ ആരോധകര്‍ക്ക് മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതലുള്ള ജീവിതവും സിനിമാ പ്രവര്‍ത്തനവുമെല്ലാം കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിയില്‍ പ്രമേയമാകും.