യന്തിരന്‍ രണ്ടാം ഭാഗം 2.0 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി രജനീകാന്ത് ട്വിറ്ററില്‍

ആരാധകരുടെ പ്രതീക്ഷകള്ക്ക് ശക്തി പകര്ന്ന് കൊണ്ട് സൂപ്പര്സ്റ്റാര് രജനി ചിത്രം 2.0വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത് വന്നു. രജനീകാന്ത്തന്നെയാണ് വ്യാഴാഴ്ച ഉച്ചയോടെ ട്വിറ്ററില് പോസ്റ്റര് പങ്ക് വച്ചത്. എന്തിരന് എന്ന രജനിചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഷങ്കര് സംവിധാനം ചെയ്യുന്ന 2.0. ചിത്രത്തില് വില്ലനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്
 | 

യന്തിരന്‍ രണ്ടാം ഭാഗം 2.0 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമായി രജനീകാന്ത് ട്വിറ്ററില്‍

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകര്‍ന്ന് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ രജനി ചിത്രം 2.0വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. രജനീകാന്ത്തന്നെയാണ് വ്യാഴാഴ്ച ഉച്ചയോടെ ട്വിറ്ററില്‍ പോസ്റ്റര്‍ പങ്ക് വച്ചത്. എന്തിരന്‍ എന്ന രജനിചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന 2.0. ചിത്രത്തില്‍ വില്ലനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. അക്ഷയ് കുമാര്‍ തമിഴില്‍ ആദ്യമായെത്തുന്ന ചിത്രം കൂടിയാണ് 2.0.

നവംബര്‍ 20ന് മുംബൈയില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹാര്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് സിനിമയുടെ ട്രെയിലര്‍ പുറത്ത് വിടും. ചടങ്ങില്‍ 2.0 യിലെ മുഴുവന്‍ താരങ്ങളും പ്രമുഖ സിനിമാ താരങ്ങളും പങ്കെടുക്കും.