‘ഉപദ്രവിക്കരുത്, ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചു കഴിഞ്ഞതാണ്’; വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിനെതിരെ നടി

തന്റെ പേരില് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ പ്രതികരണവുമായി നടി അഞ്ജു.
 | 
‘ഉപദ്രവിക്കരുത്, ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചു കഴിഞ്ഞതാണ്’; വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിനെതിരെ നടി

കൊച്ചി: തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായി നടി അഞ്ജു. തന്റേതല്ലാത്ത വീഡിയോ വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നതെന്നും ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയോട് ഛായയുണ്ടെങ്കിലും ഇത് താനല്ലെന്ന് അഞ്ജു വ്യക്തമാക്കി. മീഡിയാവണ്‍ സംപ്രേഷണം ചെയ്തിരുന്ന എം.80 മൂസയെന്ന സീരിയിലൂടെയാണ് അഞ്ജു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. സീരിയലില്‍ താരത്തിന്റെ അമ്മ വേഷം കൈകാര്യം ചെയ്ത പ്രശ്‌സ്ത നടി സുരഭി ലക്ഷ്മിക്കൊപ്പമാണ് ഇക്കാര്യങ്ങള്‍ അഞ്ജു വിശദീകരിക്കുന്നത്.

ഇനിയും ഇക്കാര്യത്തില്‍ തന്നെ ഉപദ്രവിക്കരുതെന്ന് അഞ്ജു വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. ഒരു പെണ്‍കുട്ടിയെക്കുറിച്ച് വ്യാജ വീഡിയോ പ്രചരിക്കുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകുന്ന അപമാന ഭീതിയെക്കുറിച്ച് ചിന്തിക്കണമെന്നും ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സുരഭി ലക്ഷ്മിയും അഭിപ്രായപ്പെട്ടു. നേരത്തെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അഞ്ജു ആത്മഹത്യാശ്രമം വരെ നടത്തിയതായി സുരഭി ലക്ഷ്മി പറഞ്ഞു.

വീഡിയോ പ്രചരിക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഞ്ജു പറയുന്നു. ‘രണ്ട് വര്‍ഷം മുമ്പാണ് ഇത്തരമൊരു വിഡിയോ ശ്രദ്ധയില്‍പ്പെട്ടത്. അന്നത് കാര്യമാക്കിയില്ല. ആ വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളൂ. അത് അഞ്ജുവല്ലെന്നും സുരഭി ലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.

വീഡിയോ കാണാം.

ഇനി എന്നെ ഉപദ്രവിക്കരുത് പ്ലീസ്,,,,,,,(അഞ്ജു )

Posted by Surabhi Lakshmi on Saturday, April 20, 2019