തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

തമിഴ് യുവനടന് സിദ്ധാര്ത്ഥ് ഗോപിനാഥന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു. ചെന്നൈയിലുള്ള വസതിയില് ഇന്ന് രാവിലെയാണ് സ്മൃജയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ധാര്ത്ഥുമായി ഉണ്ടായ വഴക്കിനെ തുടര്ന്നാണ് ആത്മഹത്യയെന്നാണ് സൂചന.
 | 

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ് യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥന്റെ ഭാര്യ സ്മൃജ ആത്മഹത്യ ചെയ്തു. ചെന്നൈയിലുള്ള വസതിയില്‍ ഇന്ന് രാവിലെയാണ് സ്മൃജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന.

ഇന്നലെ ഇരുവരുമൊന്നിച്ച് പുറത്തു പോയിരുന്നു. തിരികെ വന്ന സമയത്ത് വഴക്കുണ്ടായതോടെ സിദ്ധാര്‍ത്ഥ് വീടിന്റെ സ്വീകരണ മുറിയിലാണ് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റ ശേഷം സ്മൃജയുടെ മുറിയിലെത്തി സിദ്ധാര്‍ത്ഥ് വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്,. ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്മൃജ.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കേസില്‍ സിദ്ധാര്‍ത്ഥിനെ പോലീസ് ചോദ്യം ചെയ്യും. മാഹി സ്വദേശിയായ സ്മൃജ സിദ്ധാര്‍ത്ഥുമായുള്ള വിവാഹ ജീവിതത്തില്‍ സന്തോഷവതിയായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ‘യാഗവരായിനും നാ കാക്ക’ എന്ന സിനിമയിലെ കഥാപാത്രമാണ് സിദ്ധാര്‍ത്ഥിനെ ശ്രദ്ധേയനാക്കുന്നത്.