സോഷ്യല്‍ മീഡിയയില്‍ തരംഗമായി 2.0യിലെ ആദ്യ ഗാനം; 48 മണിക്കൂറിനിടെ ഗാനം കണ്ടത് 50 ലക്ഷം പേര്‍

സോഷ്യല് മീഡിയയില് തരംഗമായി രജനികാന്ത്-ശങ്കര് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 2.0 ആദ്യ വീഡിയോ ഗാനം. പുറത്തിറങ്ങി 48 മണിക്കൂറിനകം ഏതാണ്ട് 50 ലക്ഷം പേരാണ് ഗാനം യൂട്യൂബില് കണ്ടത്. മറ്റു സോഷ്യല് മീഡിയാ ആപ്പുകളിലും ഗാനം പ്രചരിക്കുന്നുണ്ട്. യൂട്യൂബില് ട്രെന്ഡിംഗ് ലിസ്റ്റില് അഞ്ചാം സ്ഥാനത്താണ് ഗാനം. യന്തിര ലോകത്തെ സുന്ദരിയെ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് മദന് കാര്ക്കിയാണ്. ഓസ്കാര് ജേതാവ് എ.ആര്. റഹ്മാനാണ് സംഗീതസംവിധാനം. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവര് ചേര്ന്നാണ് ഗാനം പാടിയിരിക്കുന്നത്.
 | 
സോഷ്യല്‍ മീഡിയയില്‍ തരംഗമായി 2.0യിലെ ആദ്യ ഗാനം; 48 മണിക്കൂറിനിടെ ഗാനം കണ്ടത് 50 ലക്ഷം പേര്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 2.0 ആദ്യ വീഡിയോ ഗാനം. പുറത്തിറങ്ങി 48 മണിക്കൂറിനകം ഏതാണ്ട് 50 ലക്ഷം പേരാണ് ഗാനം യൂട്യൂബില്‍ കണ്ടത്. മറ്റു സോഷ്യല്‍ മീഡിയാ ആപ്പുകളിലും ഗാനം പ്രചരിക്കുന്നുണ്ട്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ഗാനം. യന്തിര ലോകത്തെ സുന്ദരിയെ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. ഓസ്‌കാര്‍ ജേതാവ് എ.ആര്‍. റഹ്മാനാണ് സംഗീതസംവിധാനം. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവര്‍ ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്.

നായകന്‍ രജനികാന്തിനൊപ്പം എമിയാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമായിരിക്കും യന്തിരന്‍ 2 എന്നാണ് ബോക്സോഫീസ് വാര്‍ത്തകള്‍. ബാഹുബലിയേക്കാളും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത് 2.0 ആണെന്നാണ് സൂചന. ഏകദേശം 543 കോടിയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. റിലീസിന് മുന്‍പ് തന്നെ ചിത്രം 490 കോടിയോളം രൂപ നേടി കഴിഞ്ഞു. രജനികാന്തിന്റെ മുന്‍കാല ചിത്രങ്ങളെക്കാളും 2.0 കളക്ഷന്‍ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ അഭിപ്രായം.

ചിത്രം നവംബര്‍ 29ന് തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗാനം കാണാം.