രജിനികാന്തിന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഞാൻ ശിശു: ധനുഷ്

രജനികാന്തിനേയും തന്നേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് തെന്നിന്ത്യൻ സിനിമാ താരം ധനുഷ്. രജനികാന്തിന്റെ വിജയത്തിന്റെ ഒരു ശതമാനം പോലും താൻ നേടിയിട്ടില്ല.
 | 
രജിനികാന്തിന്റെ നേട്ടങ്ങൾക്ക് മുന്നിൽ ഞാൻ ശിശു: ധനുഷ്

 

ലണ്ടൻ: രജനികാന്തിനേയും തന്നേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് തെന്നിന്ത്യൻ സിനിമാ താരം ധനുഷ്. രജനികാന്തിന്റെ വിജയത്തിന്റെ ഒരു ശതമാനം പോലും താൻ നേടിയിട്ടില്ല. അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹം രാജാവാണ്, ദൈവമാണ്. ഇപ്പോഴും എപ്പോഴും അതെങ്ങനെ തന്നെ ആയിരിക്കും. ഷമിതാബ് എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ലണ്ടനിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്. ബോളിവുഡ് ഹീറോ പരിവേഷങ്ങളൊന്നും ഇല്ലെങ്കിൽ കൂടി ധനുഷിന് ഹിന്ദി സിനിമയിൽ നല്ല വേഷങ്ങളാണ് ലഭിക്കുന്നത്. ബിഗ് ബി അമിതാബ് ബച്ചനോടൊപ്പം ശ്രദ്ധേയമായ വേഷം തന്നെയാണ് ഷമിതാബിൽ ധനുഷ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ സഹകരിച്ചതിലൂടെ തനിക്ക് ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും സാധിച്ചതായും താരം പറഞ്ഞു.