നടി അനുഷ്‌ക വിവാഹിതയാകുന്നു

തെന്നിന്ത്യൻ സിനിമാ താരം അനുഷ്ക വിവാഹിതയാകുന്നു. അനുഷ്ക അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹാബലി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമായിരിക്കും വിവാഹമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
 | 
നടി അനുഷ്‌ക വിവാഹിതയാകുന്നു

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം അനുഷ്‌ക വിവാഹിതയാകുന്നു. അനുഷ്‌ക അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹാബലി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമായിരിക്കും വിവാഹമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

സിനിമയിൽ നിന്നുള്ളയാളല്ല അനുഷ്‌കയുടെ വരനെന്നാണറിയുന്നത്. ബിസിനസുകാരനെയാണ് അനുഷ്‌ക തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രജനികാന്ത് നായകനായ ലിങ്ക, മഹാബലി, രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങളിലാണ് അനുഷ്‌ക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയ രംഗത്തോട് വിടപറയാനാണ് താരത്തിന്റെ തീരുമാനമെന്നും അറിയുന്നു.