അജിത്തിന് ബോംബ് ഭീഷണി

തമിഴ് സൂപ്പർ താരം അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വാല്മീകി നഗറിലെ വസതിയിൽ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. എമർജൻസി ആബുലൻസ് ടോൾഫ്രീ നമ്പറായ 108 ലേക്കാണ് സന്ദേശം വന്നത്. ഫോൺ സന്ദേശം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ്, സ്നിഫർ ഡോഗ് എന്നിവരടങ്ങിയ സംഘം താരത്തിന്റെ വാല്മീകി നഗറിലുള്ള വസതിയിലെത്തി തെരച്ചിൽ നടത്തി.
 | 

അജിത്തിന് ബോംബ് ഭീഷണി

ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വാല്മീകി നഗറിലെ വസതിയിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. എമർജൻസി ആബുലൻസ് ടോൾഫ്രീ നമ്പറായ 108 ലേക്കാണ് സന്ദേശം വന്നത്.

ഫോൺ സന്ദേശം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡ്, സ്‌നിഫർ ഡോഗ് എന്നിവരടങ്ങിയ സംഘം താരത്തിന്റെ വാല്മീകി നഗറിലുള്ള വസതിയിലെത്തി തെരച്ചിൽ നടത്തി. ഒന്നും കണ്ടെത്താതതിനെ തുടർന്ന് വ്യാജ ഭീഷണിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. താരത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഗൗതം മേനോന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് അജിത് സ്ഥലത്തുണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനും അധോലോകത്തിന്റെ ഭീഷണിയുണ്ടായിരുന്നു. തുടർന്ന് താരത്തിന്റെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. നേരത്തെ ഷാരുഖിന്റെ സുഹൃത്തും ചലച്ചിത്ര നിർമാതാവുമായ അലി മൊറാനിയുടെ വീടിന് മുൻപിൽ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിർത്തിരുന്നു.