അമല പോളിന്റെ ഭര്‍ത്താവായിരുന്ന എ.എല്‍. വിജയ് വീണ്ടും വിവാഹിതനാകുന്നു?

അമല പോളിന്റെ മുന് ഭര്ത്താവായ തമിഴ് സംവിധായകന് എ.എല്. വിജയ് വീണ്ടും വിവാഹിതാനാകുന്നുവെന്ന് റിപ്പോര്ട്ട്. തമിഴ് ചലച്ചിത്ര നിര്മാതാവായ വിജയ്യുടെ പിതാവ് എ.എല്. അളഗപ്പനാണ് മകനെ വീണ്ടും വിവാഹം കഴിപ്പിക്കാന് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞയാഴ്ചയാണ് അമലയും വിജയും നിയമപരമായി വിവാഹമോചിതരായത്.
 | 

അമല പോളിന്റെ ഭര്‍ത്താവായിരുന്ന എ.എല്‍. വിജയ് വീണ്ടും വിവാഹിതനാകുന്നു?

ചെന്നൈ: അമല പോളിന്റെ മുന്‍ ഭര്‍ത്താവായ തമിഴ് സംവിധായകന്‍ എ.എല്‍. വിജയ് വീണ്ടും വിവാഹിതാനാകുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് ചലച്ചിത്ര നിര്‍മാതാവായ വിജയ്‌യുടെ പിതാവ് എ.എല്‍. അളഗപ്പനാണ് മകനെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞയാഴ്ചയാണ് അമലയും വിജയും നിയമപരമായി വിവാഹമോചിതരായത്.

തമിഴ് മാധ്യമളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയറിഞ്ഞ അമല ഷൂട്ടിംഗ് സെറ്റില്‍ നിന്ന് വിഷമത്തോടെ ഇറങ്ങിപ്പോയെന്നും മാധ്യമങ്ങള്‍ പറയുന്നു. 2014ലായിരുന്നു അമലയും വിജയും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം ഒരുമിച്ചു ജീവിച്ച ഇവര്‍ പിന്നീട് പിരിയുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത വന്നത്. പിന്നീട് ഇരുവരും വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. അമലയ്‌ക്കെതിരെ പ്രസ്താവനയുമായി അളഗപ്പന്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.