ബാഹുബലിയുടെ ഞെട്ടിക്കുന്ന പുതിയ ട്രെയ്‌ലർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യുടെ രണ്ടാമത്തെ ട്രെയ്ലർ പുറത്തിറങ്ങി. ബോക്സ് ഓഫീസിൽ വൻ ഹിറ്റായ 'ഈച്ച' എന്ന ചിത്രത്തിനു ശേഷം പ്രമുഖ തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ടീസർ ആഴ്ചകൾക്ക് മുമ്പേ പുറത്തിറങ്ങിയിരുന്നു.
 | 

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായ ‘ഈച്ച’ എന്ന ചിത്രത്തിനു ശേഷം പ്രമുഖ തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ടീസർ ആഴ്ചകൾക്ക് മുമ്പേ പുറത്തിറങ്ങിയിരുന്നു.

പ്രശസ്ത നടൻ പ്രഭാസാണ് ചിത്രത്തിലെ നായകൻ. അനുഷ്‌ക ഷെട്ടി, തമന്ന, റാണ, സത്യരാജ്, നാസർ, രമ്യകൃഷ്ണ, അദിവി സേഷ്, സുദീപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മലയാളം തമിഴ് ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും. ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ചെയ്യും.

വിദേശത്ത് നിന്നുള്ള വിദഗ്ദ്ധ ഗ്രാഫിക്‌സ് ഡിസൈനേഴ്‌സ് ഉൾപ്പെടെയുള്ളവർ മാസങ്ങളോളം എടുത്താണ് ബാഹുബലിയിലെ ഗ്രാഫിക്‌സ് വർക്കുകൾ ചെയ്തത്. ഇതിന്റെ നിർമാണ ഘട്ടത്തിലെ വീഡിയോ നേരത്തേ പുറത്തിറങ്ങിയിരുന്നു. മലയാളിയും ദേശീയ ആവാർഡ് ജേതാവുമായ സാബു സിറിളാണ് കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന രീതിയിലാണ് ഈ പീരിയോഡിക്കൽ സിനിമയുടെ സെറ്റ് തയാറാക്കിയിരിക്കുന്നത്.

ജൂലൈ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

പുതിയ ട്രെയ്‌ലർ കാണാം.