‘ബാഹുബലി’ ട്രെയിലർ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യുടെ ട്രെയിലർ പുറത്തിറങ്ങി. ബോകസ് ഓഫീസിൽ വൻ ഹിറ്റായ 'ഈച്ച' എന്ന ചിത്രത്തിനു ശേഷം പ്രമുഖ തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാഹുബലി.
 | 

‘ബാഹുബലി’ ട്രെയിലർ പുറത്തിറങ്ങി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ ട്രെയിലർ പുറത്തിറങ്ങി. ബോകസ് ഓഫീസിൽ വൻ ഹിറ്റായ ‘ഈച്ച’ എന്ന ചിത്രത്തിനു ശേഷം പ്രമുഖ തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രശസ്ത നടൻ പ്രഭാസ് വർമ്മയാണ് ചിത്രത്തിലെ നായകൻ. അനുഷ്‌ക ഷെട്ടി, തമന്ന, റാണ, സത്യരാജ്, നാസർ, രമ്യകൃഷ്ണ, അദിവി സേഷ്, സുദീപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മലയാളം തമിഴ് ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും.

ജൂലൈ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും.