വിജയ് ചിത്രം ഭൈരവയുടെ വ്യാജ പതിപ്പ് ഫേസ്ബുക്ക് ലൈവില്‍

റിലീസിംഗ് തിയതിയില് വിജയ് ചിത്രം ഭൈരവയ്ക്ക് വെല്ലുവിളിയായി വ്യാജപതിപ്പ് ഫേസ്ബുക്ക് ലൈവില്. തമിള് റോക്കേഴ്സ് എന്ന പൈറസി ഗ്രൂപ്പിന്റെ സൈറ്റില് നിന്നുള്ള ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഫേസ്ബുക്കില് തല്സമയം കാണിച്ചത്. സിനിമ രണ്ടായിരത്തിലേറെപ്പേര് കണ്ടതായാണ് കണക്ക്. തമിഴ് സിനിമ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
 | 

വിജയ് ചിത്രം ഭൈരവയുടെ വ്യാജ പതിപ്പ് ഫേസ്ബുക്ക് ലൈവില്‍

ചെന്നൈ: റിലീസിംഗ് തിയതിയില്‍ വിജയ് ചിത്രം ഭൈരവയ്ക്ക് വെല്ലുവിളിയായി വ്യാജപതിപ്പ് ഫേസ്ബുക്ക് ലൈവില്‍. തമിള്‍ റോക്കേഴ്‌സ് എന്ന പൈറസി ഗ്രൂപ്പിന്റെ സൈറ്റില്‍ നിന്നുള്ള ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഫേസ്ബുക്കില്‍ തല്‍സമയം കാണിച്ചത്. സിനിമ രണ്ടായിരത്തിലേറെപ്പേര്‍ കണ്ടതായാണ് കണക്ക്. തമിഴ് സിനിമ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

ചിത്രം പുറത്തിറങ്ങുന്ന ദിവസം തന്നെ വ്യാജപതിപ്പുകള്‍ പുറത്തിറക്കുമെന്ന് തമിള്‍ റോക്കേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വെല്ലുവിളി. തമിള്‍ റോക്കേഴ്സിന്റെ വെബ്സൈറ്റ് പൂട്ടിച്ചെങ്കിലും പുതിയ വിലാസത്തില്‍ ഇവര്‍ പ്രവര്‍ത്തനം സജീവമാക്കിയെന്നാണ് വിവരം.

പുലിമുരുകന്റെ വ്യാജ പതിപ്പ് ഇറങ്ങിയതിനേത്തുടര്‍ന്ന് കോയമ്പത്തൂരിലുള്ള തമിള്‍ റോക്കേഴ്‌സിന്റെ ഓഫീസില്‍ പരിശോധന നടത്തുകയും നാല് പേരെ പിടികൂടുകയും ചെയ്തിരുന്നു. കബാലി, പ്രേമം, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ റിലീസിനൊപ്പം ഓണ്‍ലൈനില്‍ ലഭ്യമാക്കിയ പൈറസി സൈറ്റാണ് ഇത്.

ഇതിന്റെ ഉടമകള്‍ പിടിയിലായെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇവരുടെ കീഴിലുള്ള അഡ്മിനുകളാണ് അറസ്റ്റിലായതെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ നിന്നുള്ള സെര്‍വര്‍ വഴിയാണ് തമിള്‍റോക്കേഴ്സ് പ്രവര്‍ത്തനമെന്നും പല രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വറുകള്‍ വഴിയാണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതെന്നും പിന്നീട് അറിഞ്ഞു.

പൊങ്കലിനോട് അനുബന്ധിച്ച് തമിഴ് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക നല്‍കിയ ശേഷമാണ് ഫേസ്ബുക്ക് പേജില്‍ ഭൈരവ പ്രത്യക്ഷപ്പെട്ടത്.