ബിഗില്‍ ചിത്രീകരണം അവസാനിച്ചപ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് സ്വര്‍ണ്ണ മോതിരം നല്‍കി വിജയ്

പുതിയ ചിത്രമായ ബിഗില് ഷൂട്ടിംഗ് അവസാനിച്ചപ്പോള് അണിയറ പ്രവര്ത്തകര്ക്ക് സ്വര്ണ്ണ മോതിരം സമ്മാനമായി നല്കി ഇളയദളപതി വിജയ്.
 | 
ബിഗില്‍ ചിത്രീകരണം അവസാനിച്ചപ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക് സ്വര്‍ണ്ണ മോതിരം നല്‍കി വിജയ്

ചെന്നൈ: പുതിയ ചിത്രമായ ബിഗില്‍ ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കി ഇളയദളപതി വിജയ്. ബിഗില്‍ എന്ന് എഴുതിയ 400 സ്വര്‍ണ്ണ മോതിരങ്ങളാണ് വിജയ് സമ്മാനമായി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത നിര്‍മാണക്കമ്പനി പിന്നീട് സ്ഥിരീകരിച്ചു. 400 ഓളം പേരാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അര്‍ച്ചന കല്‍പാത്തി ട്വീറ്റ് ചെയ്തു.

ഓരോരുത്തരുടെയും സംഭാവനകല്‍ ഇളയദളപതി ഒരേപോലെയാണ് വിലമതിക്കുന്നതെന്നും ഈ സ്‌നേഹ സമ്മാനം എല്ലാവരെയും സന്തോഷിപ്പിച്ചുവെന്നും അര്‍ച്ചന ട്വീറ്റില്‍ പറഞ്ഞു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രമാണ് ബിഗില്‍. തെരി, മെര്‍സല്‍ എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളില്‍ എത്തും.

ഫുട്‌ബോള്‍ കോച്ചായി വിജയ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിജയ് രണ്ട് ഗെറ്റപ്പില്‍ ഈ ചിത്രത്തിലെത്തുന്നു. വിവേക് കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എ.ആര്‍.റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.